Monday, December 22, 2025

മോഷണത്തിനിടെ വിശന്നപ്പോൾ കിച്ച്ഡി ഉണ്ടാക്കിയ കള്ളൻ പിടിയിൽ: രസകരമായ ട്വീറ്റുമായി പോലീസ് രംഗത്ത്

ഗുവാഹത്തി: മോഷ്ട്ടിക്കാൻ കയറിയ വീട്ടിൽ നിന്നും വിശന്നപ്പോൾ കിച്ച്ഡി ഉണ്ടാക്കിയ കള്ളൻ പോലീസ് പിടിയിലായി. അസമിലെ ഗുവാഹത്തിയിലായിരുന്നു സംഭവം.

കള്ളന്‍ ആളില്ലാത്ത വീട് നോക്കിയാണ് മോഷ്ടിക്കാന്‍ കയറിയത്. തുടർന്ന് കവര്‍ച്ചയ്ക്കിടെ വിശന്നതോടെ അടുക്കളയില്‍ കയറി കിച്ച്ഡിയുണ്ടാക്കുകയായിരുന്നു. എന്നാൽ കള്ളൻ പാകം ചെയ്യുന്നതിനിടെ വീട്ടിലെ അടുക്കളയില്‍ നിന്ന് സമീപവാസികള്‍ ശബ്ദം കേട്ടു.

തുടർന്ന് വീട്ടുകാര്‍ സ്ഥലത്തില്ലെന്ന് അറിയാവുന്ന അയല്‍ക്കാര്‍ ഇതോടെ ഓടി വരികയും മോഷ്ടാവിനെ കൈയോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇതേതുടർന്ന് സംഭവത്തിൽ അസം പൊലീസ് രസകരമായ ട്വീറ്റ് പങ്ക് വെച്ചു.

മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്‌തെന്നും ഗുവാഹാട്ടി പോലീസ് അയാള്‍ക്ക് ചൂടുള്ള ഭക്ഷണം വിളമ്പി നല്‍കിയെന്നും ട്വീറ്റിൽ പറയുന്നു. നിരവധി ആരോഗ്യഗുണങ്ങളുണ്ടെങ്കിലും മോഷണത്തിനിടെ കിച്ച്ഡിയുണ്ടാക്കാനുള്ള ശ്രമം ഹാനികരമാകുമെന്നും അസം പൊലീസ് ട്വീറ്റിൽ മുന്നറിയിപ്പ് നൽകുന്നു.

Related Articles

Latest Articles