Tuesday, December 23, 2025

വിമുക്ത ഭടന്മാർ സമരമുഖത്തേക്ക്!ഏകാംഗ ജുഡീഷ്യൻ കമ്മീഷൻ (OMJC), ECHS തുടങ്ങിയവ നടപ്പിലാക്കിയതിലെ അപാകതകൾ വേഗത്തിൽ പരിഹരിക്കണം ! കേരളത്തിലെ മുഴുവൻ വിമുക്തഭടന്മാരെയും, സംഘടിപ്പിച്ചുകൊണ്ട് ധർണ്ണ സംഘടിപ്പിക്കാനൊരുങ്ങി നാഷണൽ എക്സ്‌ സർവീസ്‌ മെൻ കോഡിനേഷൻ കമ്മിറ്റി

ഏകാംഗ ജുഡീഷ്യൻ കമ്മീഷൻ (OMJC), ECHS തുടങ്ങിയവ നടപ്പിലാക്കിയതിലെ അപാകതകൾ വേഗത്തിൽ പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടും വിമുക്തഭടന്മാരുടെ പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനുമായി കേരളത്തിലെ മുഴുവൻ വിമുക്തഭടന്മാരെയും, സംഘടിപ്പിച്ചുകൊണ്ട് ഈ വരുന്ന വെള്ളിയാഴ്ച ( 2023 സെപ്റ്റംബർ 8 ) രാവിലെ 10. 30 ന് നാഷണൽ എക്സ്‌ സർവീസ്‌ മെൻ കോഡിനേഷൻ കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിക്കും

ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബിൽ സംഘടന നടത്തിയ പത്ര സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചിരിക്കുന്നത്. സംഘടനയുടെ അഖിലേന്ത്യ വൈസ് ചെയർമാൻ ഡോ. അനിൽ പിള്ള , ദക്ഷിണ മേഖല പ്രസിഡന്റ് ശ്രീ അലക്സ് മുളവന ,തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ശ്രീ അനിൽ കുമാർ ,തിരുവനന്തപുരം ജില്ലാ രക്ഷാധികാരി ശ്രീ കൃഷണൻ നായർ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു

Related Articles

Latest Articles