Sunday, May 19, 2024
spot_img

അതൊരു സ്പെഷ്യൽ റേറ്റാണ് ! റഷ്യയെ സുഖിപ്പിക്കാൻ ചെന്ന പാകിസ്ഥാന് തിരിച്ചടി; ഇന്ത്യക്ക് നൽകിയ അതേവിലയിൽ എണ്ണ നല്കണമെന്ന പാകിസ്ഥാന്റെ ആവശ്യം നിരസിച്ച് റഷ്യ

റഷ്യ :ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്ത അതേ കിഴിവ് നിരക്കിൽ പാകിസ്ഥാന് എണ്ണ നൽകാൻ റഷ്യ വിസമ്മതിച്ചതായി ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. അടുത്തിടെ മോസ്‌കോയിൽ ഇരു കക്ഷികളും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ പാകിസ്ഥാന്റെ അഭ്യർത്ഥന അംഗീകരിക്കാൻ റഷ്യ തയാറായില്ല. റഷ്യയിൽ നിന്ന് കിഴിവ് ലഭിച്ചതായി പാകിസ്ഥാൻ അവകാശപ്പെട്ടെങ്കിലും നിരക്ക് വ്യക്തമാക്കുന്നതിൽ ചർച്ചക്കാർ പരാജയപ്പെട്ടു.

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ വെച്ച് നടന്ന കൂടിക്കാഴ്ചക്കിടെ പാകിസ്ഥാനില്‍ നിന്നുള്ള പ്രതിനിധി സംഘം ഈ വിഷയം ഉന്നയിച്ചപ്പോള്‍ റഷ്യ അത് നിരാകരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എണ്ണ വിലയില്‍ 30 മുതല്‍ 40 ശതമാനം വരെ ഇളവ് നല്‍കാനാവില്ലെന്നാണ് റഷ്യയുടെ നിലപാട്.പാകിസ്ഥാന്റെ ആവശ്യം പിന്നീട് പരിഗണിക്കുമെന്നും നയതന്ത്ര മാര്‍ഗങ്ങളിലൂടെ പിന്നീട് ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും റഷ്യ പാകിസ്ഥാന് വാഗ്ദാനം നല്‍കിയതായും മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു

Related Articles

Latest Articles