Sunday, May 19, 2024
spot_img

സിൽവർ ലൈൻ; സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കില്ല;തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകില്ല,കേന്ദ്രാനുമതി പ്രതീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം :സിൽവർ ലൈൻ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി സംബന്ധമായ നടപടികളൊന്നും പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. സമരക്കാർക്കെതിരായ കേസ് പിൻവലിക്കില്ല. തുടർ നടപടികൾക്ക് കേന്ദ്രാനുമതി പ്രതീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.സിൽവർ ലൈൻ ഡിപിആർ അപൂർണമാണെന്ന് കേന്ദ്രം അറിയിച്ചിട്ടില്ല. തുടർ നടപടികൾക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന് തന്നെയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്.

സിൽവർ ലൈൻ സമരവുമായി ബന്ധപ്പെട്ട കേസുകളൊന്നും പിൻവലിക്കേണ്ടതില്ലെന്നാണ് തീരുമാനം.
രാഷ്ട്രീയ സമ്മർദമുണ്ടായപ്പോഴാണ് കേന്ദ്ര സർക്കാർ പിന്നോട്ടുപോയത്. പദ്ധതിക്കെതിരെ കേന്ദ്രത്തിൽ നിന്നുള്ള ചില ഉത്തരവാദിത്വപ്പെട്ടവർ സംസാരിക്കുന്ന രീതിയുമുണ്ടായി. ആ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ അനുമതിക്ക് ശേഷമാകാം മറ്റ് പരിപാടികളെന്ന് സംസ്ഥാനം തീരുമാനിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

Related Articles

Latest Articles