Monday, June 17, 2024
spot_img

ഇടുക്കി ശാന്തൻപാറയിൽ വീണ്ടും ഇടഞ്ഞ് അരികൊമ്പൻ ;എസ്റ്റേറ്റ് ലേബർ കാൻറീൻ തകർത്തു,ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി : ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും ഇടഞ്ഞ് അരികൊമ്പൻ.എസ്റ്റേറ്റ് ലേബർ കാൻറീൻ ആന ആക്രമിച്ചു.ആനയുടെ ആക്രമണത്തിൽ കാന്റീൻ ജീവനക്കാരൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ജീവനക്കാരനായ എഡ്വിൻ ആണ് രക്ഷപ്പെട്ടത്.രക്ഷപ്പെടാൻ നോക്കിയ എഡ്വിന്റെ പുറകെ ആനയും ഓടി. വിവരമറിഞ്ഞ നാട്ടുകാർ ആനയെ തുരത്തി ഓടിക്കുകയായിരുന്നു.

ശാന്തൻപാറ പന്നിയാർ ഭാഗങ്ങളിൽ ആന ശല്യം രൂക്ഷമായിരുന്നെന്ന് നാട്ടുകാർ പരാതി നൽകിയിരുന്നു.ഒരുമാസം മുൻപ് ശാന്തൻപാറയിൽ തന്നെ അരികൊമ്പൻ രണ്ടു വീടുകൾ തകർത്തിരുന്നു.ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഡിവിഷനില്‍ ദേവികുളം റെയ്ഞ്ചിന്‍റെ പരിധിയില്‍ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന ‘അരിക്കൊമ്പന്‍’ എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള നീക്കങ്ങൾ വനം വകുപ്പ് തുടരുകയാണ്.

Related Articles

Latest Articles