Saturday, May 25, 2024
spot_img

സ്വപ്നയുടെ ആരോപണം തെറ്റാണെന്ന് വാദിച്ച് വിജേഷ് പിള്ള; താൻ സ്വപ്നയെ കണ്ടത് ഒറ്റയ്ക്ക്, കൂടിക്കാഴ്ചയുടെ മുഴുവൻ വീഡിയോയും പുറത്ത് വിടണം,ആരോപണങ്ങൾ തള്ളി പിള്ള

തിരുവനന്തപുരം : സ്വപ്നയുടെ ആരോപണം തെറ്റെന്ന് വാദിച്ച് വിജേഷ് പിള്ള.താൻ സ്വപ്നയെ കണ്ടത് ഒറ്റയ്ക്കാണെന്നും സംശയമുണ്ടെങ്കിൽ ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും വാദിച്ച് വിജേഷ് പിള്ള.സ്വപ്നയുടെ നീക്കങ്ങൾക്ക് പിന്നിൽ അജ്ഞാതന്റെ സാന്നിധ്യമുണ്ടെന്നും താൻ ബംഗളുരുവിൽ ഹോട്ടലിൽ താമസിച്ചത് ഒറ്റക്കാണെന്നും വിജേഷ് പിള്ള പറഞ്ഞു.

അതേ സമയം, ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ പരാതിയിൽ വിജേഷ് പിള്ളയ്ക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് കർണാടക പോലീസ് അറിയിച്ചു. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. വിജേഷ് പിള്ളയെ സ്വപ്ന കണ്ട ഹോട്ടലിൽ പോയി തെളിവെടുത്തു. കൂടുതൽ വിവരം ശേഖരിക്കാനായി വിജേഷ് പിള്ളയെ വിളിച്ചു വരുത്തിയിട്ടുണ്ടെന്നും ബംഗളുരു പോലീസ് അറിയിച്ചു.

Related Articles

Latest Articles