Tuesday, September 22, 2026

വികസനത്തിന്റെ വിശ്വസ്ത കാവൽക്കാരൻ മലയാള മണ്ണിൽ!!!! എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണത്തെ ഹൈവോൾട്ടേജിലാക്കി നരേന്ദ്രമോദി കേരളത്തിൽ

കൊച്ചി : എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെ ഹൈവോൾട്ടേജിലാക്കി കൊണ്ട് പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. തിരുവല്ലയിൽ നടക്കുന്ന പൊതുസമ്മേളനത്തിലും തിരുവനന്തപുരത്ത് നടക്കുന്ന റോഡ് ഷോയിലും മോദി പങ്കെടുക്കും. കഴിഞ്ഞ ആഴ്ച പാലക്കാടും തൃശൂരും തെരഞ്ഞെടുപ്പ് പരിപാടികളിൽ പങ്കെടുത്തതിന് പിന്നാലെ ആണ് മോദി വീണ്ടും കേരളത്തിലെത്തിയത്.

നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ അദ്ദേഹം ഹെലികോപ്ടർ മാർഗം ചങ്ങനാശേരിയിലേക്ക് പോയി. തുട‍ർന്ന് റോഡ് മാർഗം തിരുവല്ല യിലേക്ക് തിരിച്ച് വൈകുന്നരം നാലുമണിക്ക് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. അഞ്ചുമണിയോടെ തിരികെ തിരുവനന്തപുരത്ത് എത്തുന്ന മോദി, കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോയിൽ പങ്കെടുക്കും. തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെ ആണ് റോഡ് ഷോ കടന്നുപോകുക. വൈകുന്നേരം ഏഴുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് മടങ്ങും.

പ്രധാനമന്ത്രിയുടെ സന്ദ‍ർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം , പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഗതാഗത നിയന്ത്രണം ഏ‍ർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുന്ന സമയം കിള്ളിപ്പാലം, കരമന ജംഗ്ഷനുകളുടെ രണ്ട് കിലോമീറ്റർ പരിധിക്കുള്ളിലും കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ബൈപ്പാസിന്റെ മുകളിലൂടെയുള്ള ഭാഗങ്ങളിലും ഡ്രോൺ പറത്തുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.

Related Articles

Latest Articles