Monday, June 17, 2024
spot_img

വാളയാർ സഹോദരിമാരുടെ മരണം; അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച് കുടുംബം,
പുതിയ അന്വേഷണസംഘം കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയില്ല

പാലക്കാട് :വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മരിച്ച കേസിന്റെ തുടർ അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച് കുടുംബം.കേരളത്തിന് പുറത്തുനിന്നുള്ള സിബിഐ സംഘം വേണമെന്ന ആവശ്യം അംഗീകരിച്ചില്ലെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി.
പുതിയ അന്വേഷണസംഘം കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്നും ആശങ്കയുണ്ടെന്നും വാളയാർ പെൺകുട്ടികളുടെ ‘അമ്മ പറഞ്ഞു.സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വി.എസ് ഉമയുടെ നേതൃത്യത്തിലുളള സംഘമാണ് കേസിൽ തുടരന്വേഷണം നടത്തുന്നത്.പുതിയ അന്വേഷണസംഘം നടപടികൾ ആരംഭിച്ചിട്ടും ഇതുവരെ കുടുംബത്തിന്റെ ഭാഗം കേട്ടിട്ടില്ലെന്നാണ് വാളയാർ പെൺകുട്ടികളുടെ അമ്മ പറയുന്നത്.

തുടരന്വേഷണത്തിന് സിബിഐയുടെ കേരളത്തിന് പുറത്ത് നിന്നുളള സംഘം വേണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല.ഇക്കാര്യം ചൂണ്ടിക്കാട്ടി സമരമിതി സിബിഐ ഡയറക്ടർക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിവേദനം നൽകുകയും ചെയ്തിരുന്നു.ഇതോടെയാണ് തുടരന്വേഷണത്തിൽ കുടുംബം ആശങ്ക പ്രകടിപ്പിക്കുന്നത്

Related Articles

Latest Articles