Sunday, May 26, 2024
spot_img

ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന് സൂചന നൽകി ഗവർണർ;ഓർഡിനൻസിലൂടെ സർക്കാർ തന്നെയാണ് ലക്ഷ്യമിടുന്നതെങ്കില്‍ അതിന്‍റെ വിധികര്‍ത്താവാകില്ല,ഗവർണർ

ദില്ലി: പതിനാല് സർവ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റിക്കൊണ്ടുള്ള ഓ‌ർഡിനൻസ് ഇന്നലെയാണ് സർക്കാർ രാജ്ഭവനിലേക്ക് അയച്ചത്.ഈ ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുമെന്ന സൂചന നൽകിയിരിക്കുകയാണ് ഗവർണർ.ന്നെയാണ് ഓർഡിനൻസിലൂടെ സർക്കാർ തന്നെയാണ് ലക്ഷ്യമിടുന്നതെങ്കിൽ അതിന്‍റെ വിധികർത്താവാകില്ലെന്ന് ഗവർണർ വ്യക്തമാക്കി.നിയമപരമായി നീങ്ങാനാണ് സർക്കാരിൻറെ തീരുമാനമെങ്കിൽ അത് സ്വാഗതം ചെയ്യുന്നുവെന്നും ഗവർണർ അറിയിച്ചു.

ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് ഗവർണറെ മാറ്റാനുള്ള ഓ‌ർ‍ഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്.
ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നും ഗവര്‍ണര്‍ മുമ്പേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓർഡിനൻസിൽ രാജ്ഭവന്‍റെ തീരുമാനമെന്തായാലും പിന്നോട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. ആദ്യം ഓർഡിനൻസ്, പിന്നാലെ ബിൽ – അതാണ് സര്‍ക്കാര്‍ തീരുമാനം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്‍റെ തിയ്യതിയിൽ ധാരണയുണ്ടാക്കും.

Related Articles

Latest Articles