Monday, June 17, 2024
spot_img

വടശ്ശേരിക്കരയിൽ കടുവ ഭീതി ഒഴിയുന്നില്ല;ഗര്‍ഭിണിയായ ആടിനെ കടിച്ചു കൊന്ന് ഭക്ഷിച്ച നിലയില്‍ കണ്ടെത്തി,ആശങ്കയിൽ പ്രദേശവാസികൾ

പത്തനംതിട്ട: വടശേരിക്കരയില്‍ കടുവ ഭീതി ഒഴിയുന്നില്ല.പ്രദേശവാസിയായ രാമചന്ദ്രന്റെ ഗര്‍ഭിണിയായ ആടിനെ കടിച്ചു കൊന്ന് ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. രണ്ടു ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലാണ് കടുവാ ഭീതി നിലനില്‍ക്കുന്നത്. പെരുനാട് പഞ്ചായത്ത് പരിധിയില്‍ വരുന്ന കോളാമലയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജ് റോഡില്‍ വെച്ച് കടുവയെ കണ്ടതായി തൊഴിലാളിയായ ശശി പറഞ്ഞു.

സംഭവത്തില്‍ വനംവകുപ്പ് പരിശോധന തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഒന്നരമാസമായി പെരുനാട് പഞ്ചായത്തിലെ ബഥനി മല അടക്കമുള്ള പ്രദേശങ്ങളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. നാലു വളര്‍ത്തുമൃഗങ്ങളെ കടിച്ചു കൊന്നിരുന്നു

Related Articles

Latest Articles