Sunday, May 26, 2024
spot_img

മണിപ്പൂരിലെ സംഘർഷം;കർഫ്യൂ തുടരും,നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കില്ലെന്ന് സര്‍ക്കാര്‍, കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു

ഇംഫാല്‍: സൈന്യവും അർദ്ധ സൈനിക വിഭാഗവും രംഗത്തിറങ്ങിയിട്ടും അവസാനിപ്പിക്കാൻ കഴിയാതെ സംഘർഷം ഓരോ ദിവസം കഴിയുംതോറും വർദ്ധിച്ച് വരികയാണ്.സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബിഷ്ണുപൂര്‍, ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, ജിരിബാം ജില്ലകളില്‍ കര്‍ഫ്യൂ തുടരുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. പ്രശ്‌നബാധിത മേഖലകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു.
അക്രമികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.സുരക്ഷയ്ക്കായി കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ബിഷ്ണുപൂര്‍ ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അതേസമയം ഇന്നലെ സംഘർഷത്തിനിടെ ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം പിടിച്ചെടുത്തിരുന്നു. അഞ്ച് ഷോട്ട് ഗണ്ണുകള്‍, പ്രാദേശികമായി നിര്‍മ്മിച്ച അഞ്ച് ഗ്രനേഡുകള്‍, മൂന്ന് പെട്ടി വെടിമരുന്ന് എന്നിവയാണ് ഇന്ത്യന്‍ സൈന്യം കണ്ടെടുത്തത്. സംഭവത്തില്‍ അക്രമികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെയും സേന അറസ്റ്റ് ചെയ്തിട്ടുണ്ട്

Related Articles

Latest Articles