Friday, May 3, 2024
spot_img

കടൽക്ഷോഭത്തെ തുടർന്ന് മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകർന്നു; കടലാക്രമണ മുന്നറിയിപ്പ് ലഭിച്ചപ്പോൾ അഴിച്ചുവച്ചതാണെന്ന് ഡിടിപിസി

കണ്ണൂർ: കടൽക്ഷോഭത്തെ തുടർന്ന് മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് തകർന്നു. നേരത്തെ കടലാക്രമണ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ ഇവിടെ ആളുകളെ കയറ്റുന്നുണ്ടായിരുന്നില്ല. അതിനാൽ മറ്റ് ദുരന്തങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല.

അതേസമയം, ബ്രിഡ്ജ് തകർന്നതല്ലെന്നും കടലാക്രമണ മുന്നറിയിപ്പ് ലഭിച്ചപ്പോൾ അഴിച്ചുവച്ചതാണെന്നും ഡിടിപിസി അറിയിച്ചു. ഞായറാഴ്ച ബ്രിഡ്ജിൽ കയറാനായി നിരവധി പേർ എത്തിയെങ്കിലും ആരെയും കയറ്റിയിരുന്നില്ല. കൂടുതൽ മുൻകരുതലെന്നോണം കുറച്ച് ഭാഗങ്ങൾ അഴിച്ചുവച്ചതാണ്. ബ്രിഡ്ജിന്റെ ഭാഗത്ത് തന്നെയാണ് ബാക്കി ഭാഗങ്ങൾ കെട്ടിവച്ചത്. എന്നാൽ കടലാക്രമണം ശക്തമായപ്പോൾ ഇത് കരയിലേക്ക് എത്തുകയായിരുന്നു.

അടുത്തിടെ വർക്കല ബീച്ചിൽ സ്ഥാപിച്ച ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് തകർന്ന് വലിയ അപകടം ഉണ്ടായിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നേരത്തെ തൃശ്ശൂർ ചാവക്കാട് ബീച്ചിൽ സ്ഥാപിച്ച ഫ്‌ളോട്ടിംഗ് ബ്രിഡ്ജും തകർന്നിരുന്നു.

Related Articles

Latest Articles