Saturday, May 4, 2024
spot_img

തൈരിന് ‘ഹിന്ദി’ നഹി! തൈര് പാക്കറ്റുകളിൽ ‘ദഹി’ എന്ന ഹിന്ദി നാമം ചേർക്കണമെന്ന നിർദേശം ഭക്ഷ്യസുരക്ഷാ അതോറിറ്റി പിൻവലിച്ചു

ദില്ലി : രാജ്യത്ത് വിപണിയിൽ ലഭ്യമാക്കുന്ന തൈര് പാക്കറ്റുകളിൽ ‘ദഹി’ എന്ന ഹിന്ദി നാമം ചേർക്കണമെന്ന നിർദേശം പിൻവലിച്ചു. പാക്കറ്റുകളിൽ ഹിന്ദി നാമം ചേർക്കേണ്ടതില്ലെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിഅറിയിച്ചു. പകരം ‘CURD’ എന്നെഴുതി ഒപ്പം അതത് പ്രാദേശിക വാക്കും ചേർക്കാം.

നേരത്തെ തീരുമാനത്തിനെതിരെ കർണാടകയിലും തമിഴ്നാട്ടിലും പ്രതിഷേധം ഉയർന്നിരുന്നു.പാക്കറ്റിൽ ‘ദഹി’ എന്ന് നൽകുകയും ബ്രാക്കറ്റിൽ പ്രാദേശിക വാക്ക് ഉപയോഗിക്കാനുമായിരുന്നു നേരത്തെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിരുന്നത്.

നേരത്തെ, തൈരിനു പ്രാദേശികമായി പറയുന്ന മൊസരു എന്ന വാക്ക് ഉപയോഗിക്കണമെന്നുള്ള കർണാടക മിൽക്ക് ഫെഡറേഷന്റെ അപേക്ഷയ്ക്ക് മറുപടിയായാണ് ‘ദഹി’ എന്ന ഹിന്ദി വാക്ക് ഉപയോഗിക്കാനും കന്നഡ വാക്ക് ബ്രാക്കറ്റിൽ ഉപയോഗിക്കാനും എഫ്എസ്എസ്എഐ നിർദേശിച്ചിരുന്നത്.

Related Articles

Latest Articles