Monday, June 17, 2024
spot_img

ശ്രീചിത്രയിൽ പ്രവർത്തനം താളം തെറ്റുന്നു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര ആ​ശു​പ​ത്രി​യി​ല്‍ പ്രവര്‍ത്തനം താളംതെറ്റുന്നു.ഡോക്ടറിന് കോവിഡ് 19 ബാധിച്ചാണ് ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റാൻ കാരണം .ഒ.​പി വി​ഭാ​ഗം താ​ല്‍​​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​ വെച്ചിരിക്കുകയാണ് .വൈ​റ​സ്​ ബാ​ധി​ത​നു​മാ​യി ഇ​ട​പ​ഴ​കി​യ 43 ഡോ​ക്​​ട​ര്‍​മാ​ര​ട​ക്കം 76 പേ​ര്‍ വീ​ട്ടി​ലെ നി​രീ​ക്ഷ​ണ​ത്തി​ലാണ്​.

ഇ​തി​നി​ടെ ശ​നി​യാ​ഴ്ച ശ്രീ​ചി​ത്ര​യി​ല്‍ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍ പ​െ​ങ്ക​ടു​ത്തി​രു​ന്നു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഡോ​ക്ട​ര്‍ യോ​ഗ​ത്തി​​ല്‍ പങ്കെടുത്തിട്ടില്ലെന്നാണ് വി​വ​രം. സന്ദര്‍ശനത്തിന് മുന്‍പ് മൂന്ന് തവണ മന്ത്രിയുടെ ഓഫീസില്‍ നിന്ന് ശ്രീചിത്ര ഡയറക്ടറെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, ഡോക്ടര്‍ക്ക് ആദ്യ പരിശോധനയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത് ഇവരെ അറിയിച്ചില്ലെന്ന്​ ആരോപണമുണ്ട്​. അ​ടി​യ​ന്ത​ര ശ​സ്​​ത്ര​ക്രി​യ​ക​ളൊ​ഴി​കെ മ​റ്റു​ള്ള​വ​യും മാ​റ്റി​വെ​ച്ചു.

Related Articles

Latest Articles