Sunday, September 27, 2026

ഇന്ത്യയില്‍ മൂന്നാമത്തെ മരണം മുംബയില്‍

മുംബയ്: കൊറോണ വൈറസ് ബാധയില്‍ ഇന്ത്യയില്‍ മൂന്നാമത്തെ മരണം സ്ഥിരീകരിച്ചു. മുംബയിലെ കസ്തൂര്‍ബ ആശുപത്രിയില്‍ 64കാരനാണ് മരിച്ചത്. ദുബായില്‍ നിന്നെത്തിയതായിരുന്നു ഇയാള്‍. ഡല്‍ഹിയിലും കര്‍ണാടകയിലുമായിരുന്നു നേരത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്.

കര്‍ണാടകത്തിലെ കലബുര്‍ഗിയിലായിരുന്നു ആദ്യ മരണം സ്ഥിരീകരിച്ചത്. രണ്ടാമത്തെ മരണം ഡല്‍ഹിയില്‍ ജാനക്പുരി സ്വദേശിനിയായ 69കാരിയുടേതായിരുന്നു. ഇവര്‍ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

രാജ്യത്താകമാനം ഇതുവരെ 125 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മഹരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. മാര്‍ച്ച് 31 വരെ സംഘമായുള്ള വിദേശ, ആഭ്യന്തര വിനോദ യാത്രകള്‍ക്ക് മുംബയ് പൊലീസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Latest Articles