Saturday, September 19, 2026

വിദ്യാരംഭത്തിന്റെ മഹത്വം ദുബായിലും . നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാൻ ആചാര്യശ്രീ രാജേഷ് എത്തുന്നു .ജ്ഞാനവും ഭക്തിയും ഒരുമിച്ചുചേർന്ന മൂന്നു പ്രധാന പരിപാടികളിൽ മുഖ്യാതിഥിയാകും .

ദുബായ് : ആചാര്യശ്രീ രാജേഷ് നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ദുബായിലെത്തിയിരിക്കുന്നു. ജ്ഞാനവും ഭക്തിയും ഒരുമിച്ചുചേർന്ന മൂന്നു പ്രധാന പരിപാടികളിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കുന്നു. സെപ്റ്റംബർ 28 ന് ദുബായ് പേൾ വിസ്റ്റ സ്കൂൾ, അൽ നഹ്ദയിൽ 3.30 pm മുതൽ 9.00 pm വരെ നവരാത്രി ആഘോഷവും , പ്രഭാഷണവും സംഗീതസന്ധ്യയും ഉണ്ടാകും .ആത്മീയ, കുടുംബ ജീവിതത്തിൽ വേദങ്ങളുടെ സ്വാധീനം എന്ന വിഷയത്തിൽ പ്രഭാഷണം ഉണ്ടാകും .
കൂടാതെ സെപ്റ്റംബർ 29, 30, ഒക്ടോബർ 1 തീയതികളിൽ എസ്എൻജി ഹാൾ, കരാമയിൽ ജ്ഞാന യജ്ഞം നടക്കും . തുടർന്ന്
പുണ്യാനുശ്രവണ – വൈദിക്യചിന്തകൾ എന്ന വിഷയത്തിൽ പ്രഭാഷണം ഉണ്ടാകും . ഒക്ടോബർ 2, ന് എസ്എൻജി ഹാൾ, കരാമയിൽ കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കും .ആചാര്യശ്രീയുടെ ആത്മീയസാന്നിധ്യവും വേദജ്ഞാനവും നിറഞ്ഞ ഈ പരിപാടികൾ ദുബായിലെ ഭക്തജനങ്ങൾക്ക് അപൂർവ്വമായൊരു അവസരമാകും.

Related Articles

Latest Articles