Sunday, May 19, 2024
spot_img

കേരളത്തിന്റെ ദൈവത്തിനെ എടുത്ത് തോട്ടിലെറിഞ്ഞു, സിപിഎമ്മിന്റെ കരണം പുകയ്ക്കുന്ന മറ്റൊരു ഫ്ളക്സുമായി വിശ്വാസികൾ..

മലപ്പുറം മണ്ണാർമല പച്ചീരി ശ്രീവിഷ്ണു ക്ഷേത്രത്തിനു മുന്നിൽ കേരളത്തിന്റെ ദൈവം പിണറായി വിജയനാണ് എന്നു കാട്ടി ഉയർത്തിയ ഫ്ലക്സ് ബോർഡ് വിശ്വാസികൾ എടുത്ത് ആറ്റിലെറിഞ്ഞതിനു ശേഷം സിപിഎമ്മിന് കനത്ത തിരിച്ചടിയുമായി വിശ്വാസികൾ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

അതേ അമ്പലമുറ്റത്ത് പിണറായി വിജയന്റെ ഫ്ലക്സ് ബോർഡുയർന്ന അതേ സ്ഥലത്ത് മറ്റൊരു ബോർഡ് കൂടി ഉയർന്നിരിക്കുകയാണ്. പക്ഷെ ഇത് വിശ്വാസികൾ സ്ഥാപിച്ച ബോർഡ് ആണെന്നുമാത്രം. ഹിന്ദുവിരുദ്ധത പ്രചരിപ്പിക്കുന്ന സിപിഎമ്മിന്റെ കരണത്ത് കിട്ടിയ കനത്ത അടി തന്നെയാണ് ഈ പുതിയ ഫ്ലക്സ് ബോർഡ്.

സിപിഎമ്മിലെ ഓരോ നേതാക്കളും നടത്തിയ ഹിന്ദുവിരുദ്ധ പരാമർശങ്ങൾ അക്കമിട്ടു നിരത്തിയാണ് വിശ്വാസികൾ ഇപ്പോൾ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

തെറി ജപം ആണ് ശബരിമലയിൽ നടക്കുന്നത് എന്ന തോമസ് ഐസക്കിന്റെ വാക്കുകളും ഹിന്ദു സ്ത്രീകൾ അമ്പലത്തിൽ പോകുന്നത് നഗ്നത പ്രദർശിപ്പിക്കാനാണ് എന്ന ശ്രീമതി ടീച്ചറുടെ വാക്കുകളും ശബരിമലയിൽ പ്രവേശിക്കാൻ ഏത് യുവതി വന്നാലും പോലീസ് സംരക്ഷണം കൊടുക്കും എന്ന പിണറായി വിജയന്റെ വാക്കുകളും അടക്കം ജി സുധാകരന്റെയും എംഎം മണിയുടെയും അടക്കം ഹിന്ദുവിരുദ്ധത പച്ചയ്ക്ക് പറഞ്ഞ സിപിഎമ്മിന്റെ നേതാക്കളുടെയെല്ലാം ഫോട്ടോ അടക്കമാണ് ഫ്ലക്സ്ബോർഡിൽ കൊടുത്തിരിക്കുന്നത്.

മഹത്‌വചനങ്ങൾ എന്ന തലക്കെട്ടിലാണ് സിപിഎം നേതാക്കളുടെ ഫോട്ടോകളും അവരുടെ ഹിന്ദു വിരുദ്ധ പരാമർശങ്ങളും നൽകിയിരിക്കുന്നത്.

ഇത് സിപിഎമ്മിനേറ്റ കനത്ത പ്രഹരം തന്നെയാണെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല.

ഹിന്ദുവിനെ അടിച്ചാലും തൊഴിച്ചാലും കുത്തിയാലും അവർ തിരിച്ചൊന്നും ഉരിയാടില്ല എന്ന സിപിഎമ്മിന്റെ ദാർഷ്ട്യമാണ് ഒരു പറ്റം വിശ്വാസികൾ ഇപ്പോൾ പൊളിച്ച് കയ്യിൽ കൊടുത്തിരിക്കുന്നത്.

ഇതുപോലെ ഹിന്ദു വിരുദ്ധത പ്രചരിപ്പിക്കാൻ സിപിഎം നടത്തുന്ന ഓരോ കുതന്ത്രങ്ങളേയും പൊളിച്ചടുക്കി കയ്യിൽ കൊടുക്കാൻ ഇവിടെ വലിയൊരു വിഭാഗം വിശ്വാസികൾ വളർന്നു വരുന്നു എന്നത് സിപിഎമ്മിന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒന്നു തന്നെയാണ്.

സിപിഎമ്മിന്റെ പഴയ ബോർഡ് വലിച്ചെറിയുക മാത്രമല്ല, അതേ സ്ഥാനത്ത് സിപിഎമ്മിന്റെ ഹിന്ദു വിരുദ്ധത ഓരോ നേതാക്കളുടെയും ചിത്രമടക്കം പച്ചയ്ക്ക് തുറന്നു കാട്ടിയ ആ വിശ്വാസി സമൂഹത്തിന്റെ ചങ്കുറപ്പ് അത് ഹിന്ദു സമൂഹത്തിന് ഒരു വലിയ സന്ദേശം തന്നെയാണ് നൽകുന്നത് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഇത്തരമൊരു ബോർഡ് സ്ഥാപിച്ച ആ വിശ്വാസികൾക്ക് തത്വമയി ന്യൂസിന്റെ ബിഗ്സ്സല്യൂട്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles