Friday, May 17, 2024
spot_img

കുട്ടികളുടെ ഓണാഘോഷ തുക പിരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്, ഡിജിറ്റല്‍ പൂക്കളത്തെ കുറിച്ച് ആലോചിക്കാനും നിര്‍ദേശം

തിരുവനന്തപുരം : പ്രളയത്തിന്‍റെ മറപിടിച്ച് വിദ്യാര്‍ഥികളുടെ ഓണാഘോഷത്തിലും കൈയിട്ടുവാരാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. അനാവശ്യ ചെലവുകളും കോടികളുടെ ധൂര്‍ത്തും യഥേഷ്ടം തുടരുന്പോഴാണ് കുട്ടികളുടെ ഓണാഘോഷത്തുക പിരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്. വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന്റെ കത്ത് പ്രകാരമാണ് സര്‍ക്കുലര്‍. ഡിജിറ്റല്‍ പൂക്കളത്തെകുറിച്ച് ആലോചിക്കാനും ഇതില്‍ നിര്‍ദേശമുണ്ട്.

സെപ്തംബര്‍ രണ്ടിന് ഓണാഘോഷം നടത്തണമെന്നറിയിച്ചിട്ടുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറിലാണ് പ്രളയത്തെ തുടര്‍ന്ന് ഓണാഘോഷത്തിന്‍റെ ചെലവ്കുറയ്ക്കാനും ഡിജിറ്റല്‍ പൂക്കളത്തെ കുറിച്ച് ആലോചിക്കാനും നിര്‍ദേശം നല്‍കിയത്.

എന്നാല്‍ ഓണാഘോഷത്തില്‍ മാത്രമല്ല ഒരുതലത്തിലും ചെലവ് കുറയ്ക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരാണ് കുട്ടികളുടെ ഓണാഘോഷത്തില്‍ കൈയിട്ടുവാരാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Related Articles

Latest Articles