Friday, October 2, 2026

തിരുവനന്തപുരം വി.ജെ.ടി ഹാളിന്‍റെ പേരുമാറ്റി അയ്യങ്കാളിയുടെ പേരു നൽകണമെന്ന് ബി ജെ പി; അയ്യങ്കാളിയുടെ ജന്മദിനത്തില്‍ കാമ്പയിന് തുടക്കം

തിരുവനന്തപുരം: നഗരത്തിലെ വിക്ടോറിയാ ജൂബിലി ടെർമിനൽ ഹാളിന്‍റെ പേരു മാറ്റി അയ്യങ്കാളിയുടെ പേരു നൽകണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെ്. ഈ ആവശ്യം ഉന്നയിച്ചു കൊണ്ടു കാലങ്ങളായി ബി ജെ പി രംഗത്തുണ്ട്. വീണ്ടുമൊരു അയ്യങ്കാളി ജയന്തി വരുമ്പോൾ അധ:സ്ഥിത വർഗ്ഗത്തിന്‍റെ രക്ഷകനായ അയ്യങ്കാളിക്ക് വേണ്ടി ക്യാന്പയിന്‍ തുടങ്ങിയിരിക്കുകയാണ് ബി ജെ പി.

ബ്രിട്ടീഷ് രാജ്ഞിയായിരുന്ന അലക്സാണ്ട്രിനാ വിക്ടോറിയയുടെ പേരിലുള്ള ഹാളിന്‍റെ പേര് മാറ്റണമെന്നാണ് ബിജെപി ഉന്നയിക്കുന്ന ആവശ്യം. വിക്ടോറിയ മഹാറാണി കിരീട ധാരണം ചെയ്തതിന്‍റെ അൻപതാം വാർഷികത്തിന്‍റെ തിരുശേഷിപ്പ് എന്തിന് നാം ചുമക്കണം?. തിരുവനന്തപുരത്തിന്‍റെ ഹൃദയ ഭാഗത്ത് വി.ജെ.ടി ഹാൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വിക്ടോറിയാ ജൂബിലി ടെർമിനൽ ഹാൾ അടിമത്തത്തിന്‍റെ ചിഹ്നമാണ്. ഇത് അടിയന്തിരമായി പുനർനാമകരണം ചെയ്യണമെന്നും ബി.ജെ.പി പ്രവർത്തകർ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ചു കൊണ്ട് ബി.ജെ.പി എം.എൽ.എ ഒ രാജഗോപാൽ മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിട്ടുണ്ട്.സൈബർ ലോകത്തും പ്രചരണം ശക്തമാക്കുകയാണ് ബിജെപി.

Related Articles

Latest Articles