Sunday, May 12, 2024
spot_img

കൊറോണ ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളോട് ക്രൂരത തുടർന്ന് സർക്കാർ ;മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഇനിയും നഷ്ടപരിഹാരം നൽകാതെ സർക്കാർ വീർപ്പ് മുട്ടിക്കുന്നു; 3717 കുടുംബങ്ങൾ അനിശ്ചിതത്വത്തിൽ

തിരുവന്തപുരം:കൊറോണ ബാധിച്ച് മരണപ്പെട്ട കുടുംബങ്ങളുടെ നഷ്ടപരിഹാര തുക നിർദ്ദേശിച്ചിട്ടും അത് നൽകാൻ തയ്യാറാവാതെ സർക്കാർ. 3717 കുടുംബങ്ങൾക്കാണ് ഇനിയും നഷ്ടപരിഹാര തുക നൽകേണ്ടത്.

സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിലാണ് സർക്കാർ നഷ്ടപരിഹാരം വൈകിപ്പിക്കുന്നത്.എന്നാൽ ആ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ പോലും സർക്കാർ തയ്യാറാവുന്നില്ല. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച പിഴവുകളാണ് കൂടുതലും. എന്നാൽ പിഴവുകൾ പരിഹരിച്ചവർക്ക് പോലും നിലവിൽ തുക അക്കൗണ്ടിലെത്തിയിട്ടില്ലെന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾ പറയുന്നത്.

കൊറോണ രോഗികൾ മരിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ 5,000 രൂപ നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു.റവന്യു വകുപ്പിന് കീഴിൽ ദുരന്ത നിവാരണ വിഭാഗമാണ് തുക അനുവദിക്കുന്നത്. സുപ്രീം കോടതി ദ്രുതഗതിയിൽ നഷ്ടപരിഹാര തുക നൽകാൻ നിർദേശിച്ചപ്പോൾ ഉണ്ടായ പിഴവുകളാണ് ഇതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

Related Articles

Latest Articles