Tuesday, December 23, 2025

വൈസ് ചാൻസലർമാരുടെ ഹിയറിംഗ് ഇന്ന് നടത്തും; എത്താനാകില്ലെന്ന് കണ്ണൂർ വിസി,ഹിയറിംഗ് കഴിഞ്ഞാലും കോടതിയിൽ വിസിമാർ നൽകിയ കേസ് കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം

തിരുവനന്തപുരം :പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയ വൈസ് ചാൻസലർമാരുടെ ഹിയറിംഗ് ഗവർണർ ഇന്ന് നടത്തും. രാജ്ഭവനിൽ 11 മണി മുതലാണ് ഹിയറിംഗ്. വിസിമാർ നേരിട്ടോ അല്ലെങ്കിൽ വിസിമാർ ചുമതലപ്പെടുത്തിയ അഭിഭാഷകരോ ഹിയറിംഗിന് എത്തും. വിദേശത്തുള്ള എം ജി വിസിയുടെ ഹിയറിംഗ് പിന്നീട് നടത്തും ഇന്ന് എത്താൻ പ്രയാസമുണ്ടെന്ന് കണ്ണൂർ വിസിയും അറിയിച്ചിട്ടുണ്ട്.

കെടിയു വിസി രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഹിയറിംഗ്
യുജിസി മാർഗനിർദേശപ്രകാരമുള്ള യോഗ്യതയില്ലാത്ത മുഴുവൻ വിസിമാരെയും പുറത്താക്കാനാണ് ഗവർണറുടെ നീക്കം. ഹിയറിംഗ് കഴിഞ്ഞാലും കോടതിയിൽ വിസിമാർ നൽകിയ കേസ് കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം

Related Articles

Latest Articles