Sunday, December 21, 2025

മുന്തിരിക്ക് ഇത്രയും പവറോ!! ആരോഗ്യ ഗുണങ്ങള്‍ അറിയാം…

വള്ളിയിൽ പന്തലിച്ച് വളരുന്ന ഒരു ഫലമാണ് മുന്തിരി.വളരെയധികം വിപണപ്രാധാന്യവും ഇതിന് ഉണ്ട്.
മുന്തിരി കഴിക്കുന്നത് ശരീരത്തിന് പല ഗുണങ്ങളും നല്‍കുന്നു. പൊട്ടാസ്യം, സോഡിയം, സിങ്ക്, കാല്‍സ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങി മുന്തിരിയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ കെ, സി, ബി9 തുടങ്ങിയവയാലും മുന്തിരി സമ്പുഷ്ടമാണ്. മുന്തിരി കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

  • ചര്‍മ്മത്തിന് മുന്തിരിയുടെ ഗുണങ്ങള്‍

മുന്തിരി കഴിക്കുന്നതിലൂടെ ചര്‍മ്മത്തിന് കൂടുതല്‍ തിളക്കം ലഭിക്കികയും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. മുന്തിരി ചര്‍മ്മത്തെ മൃദുലമാക്കുകയും ചര്‍മ്മത്തിന് നിറം നല്‍കുകയും ചെയ്യുന്നു. മുഖത്തെ പാടുകള്‍ കുറയ്ക്കാനും ഇത് സഹായകമാണ്.

  • മുടി കൊഴിച്ചിലിന്

1 മുന്തിരി കഴിയ്ക്കുന്നതിലൂടെ മുടികൊഴിച്ചില്‍ പ്രശ്നം കുറയും.
2 ഇത് മുടിക്ക് സ്വാഭാവിക തിളക്കം നല്‍കുന്നു.
3 മുടിയുടെ ഉള്ളു കൂട്ടാൻ സഹായിക്കുന്നു.
4 മുടിയിലെ താരന്‍ കുറയ്ക്കുന്നു.
5 മുടി മൃദുവായും ആരോഗ്യത്തോടെയും നിലനിര്‍ത്താന്‍ സഹായിക്കുന്നു.

  • മുന്തിരിയുടെ മറ്റ് ഗുണങ്ങള്‍

1 മുന്തിരിയില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമായി കാണപ്പെടുന്നു.ഇത് ക്യാന്‍സറിനെ ചെറുക്കാന്‍ ഏറെ സഹായകമാണ്.
2 മുന്തിരിയില്‍ പൊട്ടാസ്യവും നാരുകളും നല്ല അളവില്‍ കാണപ്പെടുന്നു.ഇത് പേശികളെ ശക്തിപ്പെടുത്തുന്നു.
3 മുന്തിരി ദഹനത്തെ മികച്ചതാക്കുന്നു.
4 മുന്തിരി കഴിക്കുന്നത് കാഴ്ചശക്തി വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു.

Related Articles

Latest Articles