പാറ്റ്‌ന : വിവാഹവേദിയിൽ ഉച്ചത്തിൽ മുഴക്കിയ ഡിജെ മ്യൂസിക്കിൽ അസ്വസ്ഥനായ വരൻ കുഴഞ്ഞുവീണു മരിച്ചു. ബിഹാറിലെ സീതാമർഹിയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുരേന്ദ്രകുമാർ എന്ന യുവാവാണ് സംഭവത്തിൽ മരിച്ചത്. വരണമാല ചാർത്തുന്ന ചടങ്ങിനിടെ അമിതമായ ശബ്ദത്തിലുള്ള പാട്ട് സഹിക്കാൻ കഴിയാതെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാട്ടിന്റെ ശബ്ദം കുറയ്ക്കണമെന്ന് സുരേന്ദ്രകുമാർ പല തവണ ആവശ്യപ്പെട്ടെങ്കിലും ആരും ഇത് കാര്യമാക്കിയില്ല. യുവാവിന്റെ മരണത്തോടെ വിവാഹവേദികളിലെ ഉച്ചത്തത്തിലുള്ള ഡിജെ സംഗീതപരിപാടികൾക്കെതിരെ വിമർശനം ഉയരുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

