Sunday, June 16, 2024
spot_img

ഇസ്രയേലിൽ പോയ കർഷക സംഘം കേരളത്തിൽ തിരിച്ചെത്തി : കാണാതായ ബിജു കുര്യനെ കണ്ടെത്താൻ ശ്രമം തുടർന്ന് ഇസ്രയേൽ ഇന്റലിജൻസ്

കേരളത്തിൽ നിന്ന് ഇസ്രയേലിൽ പോയ കർഷക സംഘം തിരിച്ചെത്തി. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോകിന്റെ നേതൃത്വത്തിൽ ഒരാഴ്ചത്തെ ഇസ്രയേൽ സന്ദർശനത്തിനു പോയ സംഘമാണ് കൊച്ചിയിൽ തിരിച്ചെത്തിയത് . 27 പേർ അടങ്ങുന്ന സംഘമാണ് ഇസ്രയേലിൽ പോയതെങ്കിലും അതിൽ ഒരാളെ കാണാതായി. കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെപ്പറ്റി ഇനിയും ഒരു വിവരവും ലഭിച്ചിട്ടില്ല . പുലർച്ചെ മൂന്നരയോടെയാണ് കർഷകർ കൊച്ചിയിൽ തിരിച്ചെത്തിയത്.

ഇസ്രയേൽ ഇന്റലിജൻസ് ഇയാൾക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. ബിജുവിന്റെ വിരലടയാളം ഇസ്രയേൽ പോലീസിനു ലഭിച്ചിട്ടുണ്ട്. മേയ് 8 വരെ വീസയ്ക്ക് കാലാവധിയുണ്ട്.അതിനകം തിരികെ പോയില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് ബിജുവിനെ കാണാതാവുന്നത് . ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ സംഘത്തിൽ നിന്നും ബിജുവിനെ കാണാതാവുകയായിരുന്നു. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈവശം വെച്ചത് ഇയാൾ മുങ്ങിയതാണെന്ന സംശയം ശക്തമാക്കുന്നു.

Related Articles

Latest Articles