Thursday, October 22, 2026

തൃശൂർ ദേശീയ പാതയിൽ വാഹനാപകടം ; കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു, ഒരാൾ മരിച്ചു

തൃശൂർ : ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടം സംഭവിച്ചത്. പള്ളുരുത്തി സ്വദേശി അർജുനാണ് അപകടത്തിൽ മരിച്ചത്. പള്ളുരുത്തി സ്വദേശി നിസാമിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബംഗളൂരിൽ നിന്നും എറണാകുളത്തെക്ക് വന്ന ആറംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനം പൂർണ്ണമായും തകർന്നിരുന്നു.

സഫർ എന്നയാൾ തന്റെ സുഹൃത്തുക്കളായ അർജുൻ ബാബു, നിസാം, ജിബിൻ, ഉണ്ണികൃഷ്ണൻ , പ്രദീപ് എന്നിവർക്കൊപ്പം കമ്പനി മീറ്റിംഗിനായി ബംഗളൂരുവിൽ പോവുകയായിരുന്നു. അതിനിടയിലാണ് അപകടം സംഭവിച്ചത്.

Related Articles

Latest Articles