Monday, June 17, 2024
spot_img

പ്രതിയുടെ കൈത്തണ്ടയിൽ വിലങ്ങു മുറുകിപ്പോയി; ഒടുവിൽ ഫയർ സ്റ്റേഷൻ ഓഫീസിലെത്തിച്ച് വിലങ്ങ് മുറിച്ച് നീക്കി

നേമം: ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രതിയുടെ കൈത്തണ്ടയിൽ വിലങ്ങു മുറുകി. തമ്പാനൂരിലെ ചിപ്‌സ് കടയിൽ അതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ പ്രതികളിൽ ഒരാളായ മനോഷിന്റെ (32) ഇടതു കൈയിൽ ബന്ധിച്ച വിലങ്ങാണ് മുറുകിപ്പോയത്. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.

ഗത്യന്തരമില്ലാതായതോടെ പോലീസ് ഫയർഫോഴ്‌സുമായി ബന്ധപ്പെട്ടു. തുടർന്ന് തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫീസിൽ പ്രതിയെ എത്തിച്ചു. തിരുവനന്തപുരം ഫയർ സ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫീസർ ഷാഫിയുടെ നേതൃത്വത്തിൽ അരമണിക്കൂറോളം പരിശ്രമിച്ച് കട്ടർ ഉപയോഗിച്ചാണ് വിലങ്ങ് മുറിച്ച് നീക്കിയത്.

Related Articles

Latest Articles