Sunday, January 4, 2026

വെള്ളപ്പൊക്കം; പാകിസ്ഥാനെയും ചൈനയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹസ്സനാബാദ് പാലം തകര്‍ന്നു

ഇസ്ലാമബാദ്: വെള്ളപ്പൊക്കത്തിൽ പാകിസ്ഥാനിലെ ഹസ്സനാബാദ് പാലം തകര്‍ന്നു. ക്രമാതീതമായി ചൂട് വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് വടക്കന്‍ പാകിസ്ഥാനിലെ ഷിഷ്പര്‍ ഹിമാനി വളരെ പെട്ടെന്ന് തന്നെ ഉരുകുകയും അത് വലിയ വെള്ളപ്പൊക്കത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ഇതായിരുന്നു, പാലം തകരുന്നതിന് കാരണമായത്. പാകിസ്ഥാനെയും ചൈനയേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഹസ്സനാബാദ് പാലം. ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ പ്രധാന ഭാഗമായ ഈ പാലം ചൈനയാണ് പാകിസ്ഥാന് വേണ്ടി നിര്‍മ്മിച്ച് നല്‍കിയത്.

അതേസമയം ഹൈമ തടാക വിസ്‌ഫോടനം എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഈ വെള്ളപ്പാച്ചിലിലാണ് ഹസ്സനാബാദ് പാലം തകര്‍ന്നത്. ഇത് കൂടാതെ, ഹസ്സനാബാദിലെ രണ്ട് വൈദ്യുതി നിലയങ്ങളും വെള്ളപ്പൊക്കത്തില്‍ തകര്‍ന്നിട്ടുണ്ട്. ഹുന്‍സ താഴ്വരയിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ കാരക്കോറം ഹൈവേയിലാണ് ചരിത്രപ്രസിദ്ധമായ പാലം സ്ഥിതിചെയ്തിരുന്നത്. ഈ പാലം തകര്‍ന്നതോടെ പാകിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം വിശ്ചേദിക്കപ്പെട്ടിരിക്കുകയാണ്.

Related Articles

Latest Articles