Kerala

പനിക്ക് ഇനി സ്വയം ചികിത്സ വേണ്ട;പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: മഴക്കാലമെത്തിയതോടെ പനിയുടെ സാധ്യത വളരെയേറെയാണ്.പകർച്ചപ്പനികൾ ഏറി വരുന്ന കാലഘട്ടമായത് കൊണ്ട് തന്നെ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.
ഡെങ്കിപ്പനി, ഇന്‍ഫ്ളുവന്‍സ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാന്‍ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്. നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തിലേ ചികിത്സ തേടണമെന്നും മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഗുളിക വാങ്ങി സ്വയം ചികിത്സ പാടില്ലെന്നും വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.

എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ പ്രോട്ടോകോള്‍ ലഭ്യമാക്കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് പരിശീലന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അവശ്യ മരുന്നുകള്‍ കെഎംഎസ്‌സിഎല്‍ മുഖേന ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ആശുപത്രികളും മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളുടെ ലഭ്യതയും ഉറപ്പ് വരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

9 hours ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

12 hours ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

15 hours ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

21 hours ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

1 day ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

2 days ago