തിരുവനന്തപുരം: മഴക്കാലമെത്തിയതോടെ പനിയുടെ സാധ്യത വളരെയേറെയാണ്.പകർച്ചപ്പനികൾ ഏറി വരുന്ന കാലഘട്ടമായത് കൊണ്ട് തന്നെ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.
ഡെങ്കിപ്പനി, ഇന്ഫ്ളുവന്സ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാന് എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്. നീണ്ടുനില്ക്കുന്ന പനി പകര്ച്ചപ്പനിയാകാന് സാധ്യതയുള്ളതിനാല് ആരംഭത്തിലേ ചികിത്സ തേടണമെന്നും മെഡിക്കല് സ്റ്റോറില് നിന്നും ഗുളിക വാങ്ങി സ്വയം ചികിത്സ പാടില്ലെന്നും വീണാ ജോര്ജ് മുന്നറിയിപ്പ് നല്കി.
എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകള് ആരംഭിച്ചിട്ടുണ്ട്. സര്ക്കാര് സ്വകാര്യ ആശുപത്രികളില് ചികിത്സാ പ്രോട്ടോകോള് ലഭ്യമാക്കിയിട്ടുണ്ട്. ജീവനക്കാര്ക്ക് പരിശീലന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അവശ്യ മരുന്നുകള് കെഎംഎസ്സിഎല് മുഖേന ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ആശുപത്രികളും മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളുടെ ലഭ്യതയും ഉറപ്പ് വരുത്തണമെന്നും മന്ത്രി നിര്ദ്ദേശം നല്കി.

