Sunday, May 19, 2024
spot_img

ഭക്തർക്ക് സുരക്ഷിതമായ ദർശനം ഒരുക്കുക എന്നത് ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ ചുമതല! ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി ക്യൂ നിന്ന ഭക്തനെ എലി കടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി ക്യൂ നിന്ന ഭക്തനെ എലി കടിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഭക്തർക്ക് സുരക്ഷിതമായ ദർശനം ഒരുക്കുക എന്നത് ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ ചുമതലയാണെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് പി ജി അജിത് കുമാറും ഉൾപ്പെട്ട ദേവസ്വം ബെഞ്ചാണ് കേസെടുത്തത്.

വിഷയത്തിൽ വിശദീകരണത്തിന് ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി, ജില്ലാ മെഡിക്കൽ ഓഫീസർ, ​ഗുരുവായൂർ ന​ഗരസഭ എന്നിവർ സമയം തേടിയതിനെ തുടർന്ന് ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ തീരുമാനിച്ചു. എലികടിച്ച സംഭവം വർത്തയായതിനെ തുടർന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

Related Articles

Latest Articles