Thursday, December 18, 2025

നിരുപാധികം മാപ്പ്; ബൈജു കോട്ടാരക്കര നേരിട്ടെത്തി മാപ്പ് പറഞ്ഞു,കോടതിയലക്ഷ്യ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി,

സംവിധായകൻ ബൈജു കൊട്ടാരക്കരക്കെതിരായ കോടതിയലക്ഷ്യ കേസ് ഹൈക്കോടതി തീർപ്പാക്കി. ബൈജു കൊട്ടാരക്കര കോടതിയിൽ നേരിട്ട് ഹാജരായി നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സ്വമേധയാ എടുത്ത കേസ് നടപടികൾ ഡിവിഷൻ ബെഞ്ച് അവസാനിപ്പിച്ചത്

നടിയെ ആക്രമിച്ച കേസിലെ വിചാരണ ജഡ്ജിയെ അപകീർത്തിപ്പെടുത്തിയതിനാണ് ഹൈക്കോടതി കേസെടുത്തത്. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ വിചാരണ ജഡ്ജിക്ക് കഴിവില്ലെന്നും നീതിബോധമുള്ള ജഡ്ജിയാണെങ്കിൽ ഇറങ്ങിപ്പോകണമെന്നും ചാനൽ ചർച്ചയിൽ ബൈജു കൊട്ടാരക്കര പറഞ്ഞിരുന്നു. തുടർന്നാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

ജഡ്ജിയെ ആക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ജുഡീഷ്യറിയെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ആയിരുന്നില്ല പരാമർശങ്ങളെന്നും ബൈജു കൊട്ടാരക്കര കോടിതിയിൽ ഹാജരായി പറഞ്ഞിരുന്നു. വിവാദ പരാമർശം നടത്തിയ ചാനലിലൂടെയും ബൈജു മാപ്പ് പറഞ്ഞിരുന്നു.

Related Articles

Latest Articles