Friday, September 25, 2026

ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം; പ്രതിഷേധവുമായി നാട്ടുകാർ

ഇടുക്കി: ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. ശാന്തൻപാറ തലകുളം സ്വദേശി സാമുവൽ ആണ് മരിച്ചത്. തലകുളത്തെ ഏലത്തോട്ടത്തിൽ കൃഷി ജോലികൾ ചെയ്യുന്നതിനിടയിലാണ് ഇദ്ദേഹത്തിന് നേരെ ഒറ്റയാന്റെ ആക്രമണം ഉണ്ടായത്. മൃതദേഹം കൃഷി സ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

ഇതിനിടെ കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധവും ശക്തമാകുന്നുണ്ട്. കാട്ടാന ആക്രമണത്തിൽ ശാശ്വത പരിഹാരം വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Latest Articles