Saturday, June 1, 2024
spot_img

സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​ന്‍റെ മിത്ത് പരാമർശം; എൻ.എസ്.എസ് നൽകിയ ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

തിരുവനന്തപുരം: സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റി​ന്‍റെ ഗണപതി മിത്ത് ആണെന്ന പരാമർശത്തിൽ എൻഎസ്എസ് നടത്തിയ നാമജപ യാത്രയ്‌ക്കെതിരെ എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ് നൽകിയ ഹർജിയിൽസർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. ജസ്റ്റിസ് എ.രാജാ വിജയരാഘവനാണ് ഹർജി പരിഗണിച്ചത്.വെള്ളിയാഴ്ച ഹൈക്കോടതി ഹർജി വീണ്ടും പരിഗണിക്കും.

എൻ.എസ്.എസ് വൈസ് പ്രസിഡന്‍റും താ​ലൂ​ക്ക് യൂ​നി​യ​ന്‍ പ്ര​സി​ഡ​ന്റു​മാ​യ സംഗീത് കുമാറാണ് കന്‍റോൺമെൻ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെ കോടതിയെ സമീപിച്ചത്. കേസ് നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. വി​ല​ക്ക്​ ലം​ഘി​ച്ച്​ ജാ​ഥ ന​ട​ത്തി, അ​നു​മ​തി​യി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ളി​ല്‍ മൈ​ക്ക് സെ​റ്റ് പ്ര​വ​ര്‍ത്തി​പ്പി​ച്ചു, നിയമവിരുദ്ധമായി സംഘംചേരൽ, കലാപമുണ്ടാക്കൽ, പൊതുവഴി തടസ്സപ്പെടുത്തൽ, പൊലീസിന്റെ നിർദേശം പാലിക്കാതിരിക്കൽ എ​ന്നീ കു​റ്റ​ങ്ങ​ളാണ് പൊലീസ് ചു​മ​ത്തി​യത്.

Related Articles

Latest Articles