Monday, September 28, 2026

രാത്രി അസമയത്തും സംശയാസ്പദമായ നിലയിൽ കാർ; അങ്കമാലിയില്‍ ലോക്ക് ചെയ്ത വാഹനത്തിനുള്ളിൽ യുവാവിന്റെ മൃതദേഹം, പരിക്കേറ്റതിന്റെ പാടുകള്‍ കണ്ടെത്തി, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കൊച്ചി: അങ്കമാലിയില്‍ കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞൂര്‍ പുതിയേടം സ്വദേശി അനൂപിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു. കാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സംഭവം.

കഴിഞ്ഞ ദിവസം രാത്രി അസമയത്തും കാര്‍ ഇവിടെയുണ്ടായിരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇന്ന് രാവിലെയോടെ കാർ തുറന്ന് നോക്കിയപ്പോള്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തുകയും ഇക്കാര്യം പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹത്തില്‍ പരിക്കേറ്റതിന്റെ പാടുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. കാറിനകത്തും രക്തം കണ്ടെത്തിയിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles

Latest Articles