തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ ഹൈകോടതി വിധി ഇന്ന്.സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ഇന്ന് വിധി പറയുക. . തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ആയ ജി.എസ് ശ്രീകുമാറാണ് കത്ത് വിവാദത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ തൻ്റെ പേരിലുള്ള കത്ത് വ്യാജമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ കോടതിയില്‍ പറഞ്ഞിരുന്നു. മേയർക്കെതിരെയുള്ള ആരോപണം തെളിയിക്കാനുളള തെളിവുകള്‍ ഹര്‍ജിക്കാരൻ്റെ കൈയിൽ ഇല്ലെന്നും കത്തിൻ്റെ കൂടുതൽ അന്വേഷണം ആവശ്യമില്ലായിരുന്നു എന്നുമാണ് ഹര്‍ജിയില്‍ സര്‍ക്കാർ വാദിക്കുന്നത്. അതെസമയം മേയറുടെ പേരിൽ വ്യാജ കത്ത് ആര് തയ്യാറാക്കി എന്ന ചോദ്യത്തിന് പാർട്ടിക്ക് ഇപ്പോഴും മറുപടിയില്ല. കേസില്‍ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴികളും മറ്റ് പല രേഖകളും ശേഖരിച്ചിട്ടുണ്ട്.

