Saturday, December 20, 2025

ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ദാരുണ സംഭവം നടന്നത് ഭർത്താവുമായി ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവെ

ഇടുക്കി: ഇടുക്കിയിൽ കാട്ടാനയുടെ (Wild Elephant) ചവിട്ടേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ആനയിറങ്കലിനു സമീപമാണ് സംഭവം നടന്നത്. ചട്ടമൂന്നാർ സ്വദേശി മഹേന്ദ്രകുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്.

ഭർത്താവുമൊത്ത് ബൈക്കിൽ വരവെ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. സംഭവസ്ഥലത്തുവച്ച് തന്നെ ഇവർ (Death) മരിച്ചു. എന്നാൽ തലനാരിഴയ്ക്കാണ് ഇവരുടെ ഭർത്താവ് രക്ഷപ്പെട്ടത്. മഹേന്ദ്രകുമാർ ഓടി രക്ഷപ്പെടുകയായിരുന്നു.

Related Articles

Latest Articles