Saturday, April 27, 2024
spot_img

ഭവന പ്രതിസന്ധി രൂക്ഷം !വീടുകളുടെ വിലയിലും വാടകയിലും വർധന മൂന്നിരട്ടി !വിദേശ വിദ്യാർത്ഥി വീസയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കാനഡ

ടൊറന്റോ :ഭവന പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് കാനഡ വിദേശ വിദ്യാർത്ഥി വീസയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. ആവശ്യക്കാരുടെ എണ്ണം കുതിച്ചുയർന്നതിനെത്തുടർന്ന് നിലവിൽ കാനഡയിൽ വീടുകളുടെ വിലയിലും വാടകയിലും മൂന്നിരട്ടിയിലേറെയാണ് വർധന. ഭവനമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ വിദേശത്തുനിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണനയിലാണെന്ന് കാനഡ ഹൗസിങ് മന്ത്രി ഷോൺ ഫ്രേസർ പറഞ്ഞു. അതെസമയം സർവകലാശാലകളും ക്യൂബക് പ്രവിശ്യയും ഈ നീക്കത്തിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വർഷം 8 ലക്ഷത്തിലധികം വിദേശ വിദ്യാർത്ഥികളാണ് കാനഡയിലെത്തിയത്. 5 വർഷം മുൻപുണ്ടായിരുന്നതിന്റെ 75% വർധനയാണ് കഴിഞ്ഞ ഒറ്റ വർഷത്തിൽ സംഭവിച്ചത്.

2025 ൽ 15 ലക്ഷം വിദേശ വിദ്യാർഥികളെ സ്വീകരിക്കുമെന്ന് കാനഡ വാഗ്ദാനം ചെയ്തിരുന്നു. രാജ്യത്ത് സാധാരണ നിലയിലുള്ള ഒരു വീടു വാങ്ങുന്നതിന് ശരാശരി 7.5 ലക്ഷം കനേഡിയൻ ഡോളറെങ്കിലും വേണം. ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ ഇത് അഞ്ചരക്കോടിക്ക് പുറത്ത് വരും. എന്നാൽ ടൊറന്റോ, വാൻകൂവർ തുടങ്ങിയ നഗരങ്ങളിൽ ഈ തുക ഇരട്ടിയോളമാകും. നിലവിൽ ആറക്ക ശമ്പളം വാങ്ങുന്നവർക്ക് പോലും ഭവന വായ്പ അടച്ചു തീർക്കാൻ 30 വർഷമെങ്കിലും വേണ്ടിവരും എന്ന സ്ഥിതിയാണ്. 2030 ആകുമ്പോൾ പുതുതായി 58 ലക്ഷം പുതിയ വീടുകളെങ്കിലും നിർമിച്ചാലേ പ്രതിസന്ധിക്കു പരിഹാരം കാണാനാവൂ എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

Related Articles

Latest Articles