റാന്നി: ഡിസംബർ 15 മുതൽ 28 വരെ റാന്നി തിരുവാഭരണ പാതയിൽ നടക്കുന്ന അഖിലഭാരത ശ്രീമദ് അയ്യപ്പ ഭാഗവത മഹാസത്രത്തിന്റെ മുന്നോടിയായി വ്യശ്ചികം ഒന്ന് മുതൽ റാന്നി വൈക്കം മണികണ്ഠനാൽത്തറയിൽ ഇരുപത്തിയെട്ട് ദിവസം നീണ്ടുനിൽക്കുന്ന നാരായണീയ യജ്ഞത്തിന്റെയും ശബരിമല തീർത്ഥാടകർക്ക് നൽകുന്ന അന്നദാനത്തിന്റെയും ഉദ്ഘാടനം അയ്യപ്പസത്രം മുഖ്യരക്ഷാധികാരിയും ശബരിമല തന്ത്രിയുമായ ബ്രഹ്മശ്രീ.കണ്ഠരര് രാജിവര് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.
അയ്യപ്പസത്രം സംഘാടക സമിതി ജനറൽ കൺവീനർ എസ്.അജിത്ത്കുമാർ നെടുംബ്രയാർ,പ്രസിഡൻറ്റ് പ്രസാദ് കുഴിക്കാല,പ്രോഗ്രാം ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജുകുമാർ,എക്ലസിക്യുട്ടിവ് അംഗങ്ങളായ പ്രസാദ് മുക്കന്നൂർ, മോഹനചന്ദ്രൻ,രാധാകൃഷ്ണൻ നായർ, സാബു, ഹരികുമാർ, മനോജ് കോഴഞ്ചേരി , വിജയലക്ഷ്മിടീച്ചർ,സുമതി ദാമോധരൻ, സിമിഹരികുമാർ എന്നിവർ പങ്കെടുത്തു

