Tuesday, April 30, 2024
spot_img

ഡോക്ടര്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവം ആത്മഹത്യ; മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

കോഴിക്കോട് : യുവ ഡോക്ടര്‍ ഫ്‌ളാറ്റില്‍ നിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. ഡോക്ടർ ഫ്‌ളാറ്റിലെ പന്ത്രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. മാഹി സ്വദേശനിയായ ഷദ റഹ്‌മാന്‍ എന്ന ഡോക്ടറാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം നടന്നത്. ഡോക്ടര്‍ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ഇന്നലെ പുലർച്ചെയാണ് ഡോക്ടർ ഷദ റഹ്‌മാന്‍ ഫ്‌ളാറ്റിലെ പന്ത്രണ്ടാം നിലയില്‍ നിന്ന് ചാടിയത്. സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിനായാണ് ഡോക്ടർ ഫ്ലാറ്റിൽ എത്തിയത്.

Related Articles

Latest Articles