Thursday, January 8, 2026

എം ആർ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി ! റിപ്പോർട്ടിൽ എഡിജിപിക്കെതിരെ പരാമർശങ്ങളുണ്ടെന്നാണ് വിവരം; കണ്ടെത്തലുകൾ മുഖ്യമന്ത്രിയെ ഡിജിപി നേരിട്ട് കണ്ട് ധരിപ്പിക്കും

ക്രമസമാധാന ചമതലയുള്ള എഡിജിപി അജിത് കുമാറിനെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട് പോലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബ് ആഭ്യന്തര സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ചു. സമീപകാലത്ത് എഡിജിപിക്കെതിരേ ഒട്ടനവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. റിപ്പോർട്ടിൽ എഡിജിപിക്കെതിരെ പരാമർശങ്ങളുണ്ടെന്നാണ് വിവരം. ഡിജിപി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് റിപ്പോർട്ടിലുളള തന്റെ കണ്ടെത്തലുകൾ ധരിപ്പിക്കും. എഡിജിപിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നാണ് സിപിഐയും അർജെഡിയുമടക്കമുള്ള ഘടകകക്ഷികൾ ആവശ്യപ്പെടുന്നത്. അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം നടപടിയെടുക്കാമെന്ന് പറഞ്ഞാണ് ഇത് വരെയും സർക്കാർ അജിത് കുമാറിനെ സംരക്ഷിച്ചിരുന്നത്.

ഇന്ന് ശബരിമല തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ എഡിജിപി അജിത് കുമാറിനെ പങ്കെടുപ്പിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നിന്നാണ് അജിത് കുമാറിനെ ഒഴിവാക്കിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് തുടരുന്ന അജിത്ത് കുമാറാണ് നിലവില്‍ ശബരിമല കോ-ഓഡിനേറ്റര്‍ ചുമതല വഹിക്കുന്നത്.

ക്രമസമാധാന ചുമതലയുള്ളതിനാല്‍ എഡിജിപിയാണ് യോഗത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു. എഡിജിപിക്ക് പകരം ഡിജിപി ഷേഖ് ദര്‍വേസ് സാഹിബാണ് യോഗത്തില്‍ പോലീസിന്റെ കാര്യങ്ങള്‍ വിശദീകരിച്ചത്.

Related Articles

Latest Articles