Monday, December 15, 2025

ജെഎന്‍.1 വകഭേദം രാജ്യത്ത് ഇത് വരെ സ്ഥിരീകരിച്ചത് 21 പേർക്ക് ; വൈറസ് ബാധിതരിൽ 19 പേരും ഗോവയിൽ നിന്ന്

ആഗോളതലത്തിൽ ആശങ്കയുണർത്തും വിധം ലോകരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന കൊറോണവൈറസിന്റെ പുതിയ വകഭേദമായ ജെഎന്‍.1 രാജ്യത്ത് നിലവിൽ 21 പേര്‍ക്ക് സ്ഥിരീകരിച്ചുവെന്ന് നിതി ആയോഗ് അംഗം വി.കെ. പോൾ വ്യക്തമാക്കി. ഇതിൽ 19 പേരും ഗോവയിൽ നിന്നാണ്. ഇത് കൂടാതെ മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ഓരോത്തര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്ന് നിലവിലെ സാഹചര്യവും പൊതുജനാരോഗ്യ സംവിധാനങ്ങള്‍ സ്വീകരിച്ചിട്ടുള്ള പ്രതിരോധ നടപടികളും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് വിലയിരുത്തി. കെറോണവൈറസിന്റെ പുതിയ വകഭേദങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തമെന്നും അവയെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും കോവിഡിനെ നിയന്ത്രണവിധേയമാക്കാന്‍ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സഹവര്‍ത്തിത്വം ഉറപ്പുവരുത്താനും ഓരോ മൂന്നുമാസത്തിലും മോക്ഡ്രില്ലുകള്‍ സംഘടിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യം കോവിഡില്‍ നിന്ന് ഇനിയും പൂര്‍ണമുക്തി നേടിയിട്ടില്ലെന്നും അതിനാല്‍ത്തന്നെ സംസ്ഥാനങ്ങള്‍ കൃത്യമായ നിരീക്ഷണം തുടരണമെന്നാവശ്യപ്പെട്ട അദ്ദേഹം കേന്ദ്രത്തിന്റെ എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു.

Related Articles

Latest Articles