Tuesday, May 21, 2024
spot_img

ഭാരതീയർക്ക് സ്വീകാര്യതയേറുന്നു! ഇന്ത്യക്കാർക്ക് വിസ ഫ്രീ പ്രവേശനം അനുവദിച്ച് രണ്ട് രാജ്യങ്ങൾ കൂടി; ഇനി ഈ രാജ്യങ്ങൾ സന്ദർശിക്കാൻ ഇന്ത്യൻ പാസ്പോർട്ട് മാത്രം മതി

ഇന്ത്യക്കാർക്ക് വിസ ഫ്രീ പ്രവേശനം അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടിക നീളുകയാണ്. ഇപ്പോൾ ഇറാൻ, കെനിയ എന്നീ രണ്ട് രാജ്യങ്ങൾ കൂടി ഇന്ത്യക്കാർക്ക് വിസ ഫ്രീ പ്രവേശനം അനുവദിച്ചിരിക്കുകയാണ്. ഇതോടെ ഈ രണ്ട് രാജ്യങ്ങളും സന്ദർശിക്കുന്നതിന് വിസയ്ക്കായി അപേക്ഷിക്കേണ്ടതില്ല. ഇന്ത്യൻ പാസ്പോർട്ട് മാത്രം മതിയാകും. അടുത്തിടെ ശ്രീലങ്കയും തായ്‌ലൻഡും മലേഷ്യയും ഇന്ത്യക്കാർക്ക് വിസ രഹിത പ്രവേശനം നൽകാൻ തീരുമാനിച്ചിരുന്നു. വൈകാതെ വിയറ്റ്നാമും ഈ സേവനം നടപ്പിലാക്കും.

2024 ജനുവരി മുതൽ വിദേശ ടൂറിസ്റ്റുകൾക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ വിസ ആവശ്യമില്ലെന്ന് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ പ്രഖ്യാപിച്ചു. ഇന്ത്യയുൾപ്പെടെ 33 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കുള്ള വിസ നിബന്ധന ഇറാൻ ഒഴിവാക്കും. ഇതിലൂടെ വിനോദസഞ്ചാരം വർദ്ധിപ്പിക്കാനും ലോകമെമ്പാടുമുള്ള കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനുമാണ് ലക്ഷ്യമിടുന്നത്.

ഹെൻലി ആൻഡ് പാർട്‌ണേഴ്‌സിന്റെ 2023-ലെ പുതിയ പാസ്‌പോർട്ട് സൂചിക അനുസരിച്ച്, ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഇപ്പോൾ വിസ പ്രശ്‌നങ്ങളില്ലാതെ 57 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. വിസ രഹിത യാത്ര, വിസ-ഓൺ-അറൈവൽ സേവനം, ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) എന്നിവയുള്ള രാജ്യങ്ങൾ പട്ടികയിൽ ഉൾപ്പെടുന്നു.

Related Articles

Latest Articles