കണ്ണൂര്‍: കോര്‍പ്പറേഷന്‍ മേയറായി യുഡിഎഫിലെ സുമാ ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. 25 നെതിരെ 28 വോട്ടുകള്‍ക്കാണ് സുമാ ബാലകൃഷ്ണന്‍ വിജയിച്ചത്. ഇടതുമുന്നണിയുടെ ഒരു വോട്ട് അസാധുവായി.
ഇടത് മുന്നണിയുടെ മേയര്‍ ഇ.പി ലത അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ സാഹചര്യത്തിലാണ് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ തിരഞ്ഞെടുപ്പ് നടന്നത്. ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ് യു.ഡി.എഫിലേക്ക് മാറിയതോടെ ഇടതുപക്ഷം പ്രതിസന്ധിയിലാകുകയും അവിശ്വാസപ്രമേയത്തിലൂടെ ഭരണം നഷ്ടപ്പെടുകയുമായിരുന്നു.
മുന്നണി മാറിയെങ്കിലും രാകേഷ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തു തുടര്‍ന്നു. രാഗേഷിനെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം കഴിഞ്ഞദിവസം പരാജയപ്പെട്ടിരുന്നു.

