Tuesday, May 14, 2024
spot_img

ഇത് തത്വമയിയുടെ വിജയം ദേശീയതയുടെ വിജയം; ‘ദി കശ്മീർ ഫയൽസ്’ കേരളത്തിലെ നൂറിലധികം തീയറ്ററുകളിൽ

ഇത് തത്വമയിയുടെ വിജയം ദേശീയതയുടെ വിജയം; ‘ദി കശ്മീർ ഫയൽസ്’ കേരളത്തിലെ നൂറിലധികം തീയറ്ററുകളിൽ | THE KASHMIR FILES | TATWAMAYI BIG IMPACT

രണ്ട് തീയറ്ററുകൾ ഉണ്ട് വേണമെങ്കിൽ എടുത്തോ എന്നായിരുന്നു ദി കാശ്മീരി ഫയൽസ് എന്ന സിനിമയോട് ആദ്യ ദിവസങ്ങളിൽ കേരളത്തിന്റെ നിലപാട്. അതും ആ തീയറ്ററുകളിൽ പോസ്റ്ററുകളോ ഷോ സംബന്ധിക്കുന്ന അറിയിപ്പോ ഇല്ല. അങ്ങോട്ട് ചെന്ന് ചോദിച്ചാൽ മാത്രം പറയും ഷോ ഉണ്ട് പക്ഷെ ഹൌസ് ഫുള്ളാണെന്ന്. അതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്ന് തത്വമയി അന്നേ തീരുമാനിച്ചു. തീയറ്ററിൽ പോസ്റ്ററില്ലെങ്കിൽ ഞങ്ങൾ തീയറ്ററിന് പുറത്ത് പോസ്റ്റർ വക്കും. ഈ ക്യാമ്പയിൻ ഏറ്റെടുത്തത് ജനലക്ഷങ്ങളാണ്. എന്തുകൊണ്ടിവിടെ കശ്‍മീർ ഫയൽസ് പ്രദർശിപ്പിക്കുന്നില്ല എന്ന് ജനം ചോദിക്കാൻ തുടങ്ങി. കൂടുതൽ വെള്ളിത്തിരകളിലേക്ക് ചിത്രം എത്താതെ നിവൃത്തിയില്ലെന്നായി. അഭിപ്രായ സ്വാതന്ത്ര്യത്തിനായി ഇന്നലെകളിൽ നാവിട്ടലക്കിയിരുന്ന ഇന്നാട്ടിലെ സാംസ്കാരിക നായകന്മാർ ജിഹാദികളെ പേടിച്ച് മാളത്തിലൊളിച്ചപ്പോൾ മാധ്യമ ധർമ്മം രാഷ്ട്രത്തിനു വേണ്ടി എന്ന് തത്വമയി തീരുമാനിച്ചു. നാളെയൊരു കേരളാ ഫയൽസ് ഉണ്ടാകാതിരിക്കാൻ ഇന്ന് തന്നെ കശ്മീർ ഫയൽസ് കാണണം എന്ന് മുന്നറിയിപ്പ് നൽകി

ഈ ഇതിഹാസ ആവിഷ്കാരത്തിന് തുരംഗം വയ്ക്കുന്നവർക്കെതിരെ തത്വമയി യുടെ നേതൃത്വത്തിൽ നടത്തിയ പോരാട്ടത്തിന് വിജയസൂചനകളെത്തി ഇന്ന് മുതൽ കശ്മീർ ഫയൽസിന് കേരളത്തിൽ നൂറി2ലധികം തീയറ്ററുകൾ. നിറഞ്ഞ സദസ്സുകളിൽ ദേശീയത അലയടിക്കും. ഇത് ത്വത്വമയിയുടെ വിജയം, ദേശീയതയുടെ വിജയം. ഒപ്പം നിന്ന പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഒരായിരം നന്ദി.

മോദിയും ബിജെപിയും അധികാരത്തിൽ വന്നതിനു ശേഷമാണ് ഭാരതത്തിൽ വർഗീയകലാപങ്ങൾ തുടങ്ങിയത് എന്ന് അന്തം കമ്മികൾ പറയാറുണ്ട് അവർക്കു വേണ്ടി vivek agnihotri എന്ന സംവിധായകൻ ഒരുക്കിയ സിനിമയാണ് The Kashmir Files… കേവലം വിശ്വാസം വ്യത്യസ്തമായി എന്നത് കൊണ്ട് മാത്രം മതഭീകരവാദികൾ ഒരു സമുദായത്തിന് നേരെ ക്രൂരത അഴിച്ചുവിട്ട കരളലിയിക്കുന്ന കഥ !! പിന്നെ മനുഷ്യത്തമുള്ളവർ മാത്രമേ കാണാവൂ !! selective ആയി റോഹിൻഗ്യകൾക്കു വേണ്ടിയും ലക്ഷദ്വീപിന്‌ വേണ്ടിയും കരയുന്നവർക്കും , അവരുടെ മൂടുതാങ്ങികൾക്കും ഇതു ചിലപ്പോൾ മനസ്സിലാവില്ല … മതസൗഹാർദം കാത്തു സൂക്ഷിക്കാൻ വേണ്ടി രാഷ്ട്രീയ പാർട്ടികളും , നാണമില്ലാത്ത മലയാള മാധ്യമങ്ങളും മനപൂർവം മറച്ചു പിടിച്ച സത്യം , ഇന്നു ജനങ്ങൾക്ക് മുൻപിൽ എത്തുന്നു ..

മത വികാരം വ്രണപ്പെടുത്തുന്ന ചിത്രമെന്ന് ചിലർ പറയുന്നു. പാകിസ്ഥാന്റെ പിന്തുണയോടേ ഒരു കൂട്ടം വിഘടനവാദികൾ കാശ്മീരി ഹിന്ദുക്കളോട്‌ ചെയ്ത കൊടിയ പാതകങ്ങളുടേ അനുഭവ കഥ പറയുന്ന ”ദീ കാശ്മീരി ഫയൽസ്‌” എന്ന ചലച്ചിത്രം എങ്ങനാണു ഭാരതത്തിൽ ഒരു വിഭാഗത്തിന്റെ മതവികാരം വൃണപ്പെടുത്തലാകുന്നത്‌. കാരണം വ്യക്തം. വിഘടവാദത്തിന്റെ വ്യക്താക്കൾ ഇന്നും രാജ്യത്ത്‌ ശക്തരാണു.

പിറന്ന മണ്ണിൽ അഭയാർത്ഥികളായി കഴിയേണ്ടിവന്ന കാശ്മീരി പണ്ഡിറ്റുകൾ, അവരുടേ പാലായനത്തിന്റെ കഥ പറയുന്ന ചലച്ചിത്രമാണു ”ദി കാശ്മീരി ഫയൽസ്‌” മലയാള രാജ്യത്തേക്കുറിച്ചും, യൂണിയൻ ഓഫ്‌ സൗത്ത്‌ ഇന്ത്യൻ സ്റ്റേറ്റുകളേ കുറിച്ചുമുള്ള ചർച്ചകൾ തള്ളിവിടുന്ന ആനുകാലിക സാഹചര്യങ്ങളിൽ, ഓരോ രാജ്യ സ്നേഹികളും അത്യാവശ്യം മനസ്സിലാക്കേണ്ടുന്നതാണു കാശ്മീരി ഹിന്ദുക്കളുടേ പാലായനത്തിന്റെ കഥ.

കഴിഞ്ഞ 33 വർഷങ്ങൾകൊണ്ട് ഭരണാധികാരികളാൽ തീർക്കപ്പെട്ട വർഗീയവിദ്വേഷത്തിന്റെ കോട്ടകൊത്തളങ്ങൾ ദൈന്യതയെ അടിച്ചമർത്താൻ വെമ്പൽ കൊണ്ടപ്പോൾ എവിടെനിന്നോ ഓടിയെത്തിയ ഒരു നിസ്വാർത്ഥ സേവകന്റെ കരങ്ങളാൽ തീർക്കപ്പെട്ട രാമസേതുവാണ് ഇന്ന് കശ്മീരിലെ പണ്ഡിറ്റുകൾക്ക് കഴിഞ്ഞ എട്ടുവർഷംകൊണ്ട് ആശ്വാസകരമായ അവരുടെ സ്വപ്നങ്ങളിലേക്ക് ഏത്തപ്പെടുവാനുള്ള പാലം നിർമ്മിച്ചു നൽകിയത്.

ദി കാശ്മീർ ഫയൽസ് ഇതൊരു സിനിമയല്ല യാഥാർഥ്യങ്ങളുടെ കഥാരൂപമായ അഭിനയത്തിന്റെ അയവിറക്കലുകൾ മാത്രമാണ് കൂടാതെ രാജ്യത്തെ ജനങ്ങൾക്ക്‌ വേണ്ടി ഇന്നത്തെ അവസ്ഥയുടെ ഒരോർമ്മപ്പെടുത്തൽ കൂടിയും. ഒരുവംശത്തിന്റെ തൂത്തെറിയലുകളുടെ നികൃഷ്ടമായ അനുഭവങ്ങൾ പേറി മൂന്നു ദശാബ്ദത്തിലുമധികം ശൂന്യതയിൽ തങ്ങളുടെ ജീവിതം തള്ളിനീക്കേണ്ടിവന്ന കാശ്മീരി പണ്ഡിറ്റുകളുടെ ജീവിതകഥകൾ അതിന്റെയൊരംശം ആരും കാണാതെ പോകരുത്.

ലക്ഷക്കണക്കിന് സൈനികർ 1989 മുതൽ ഇന്നുവരെ ജനങ്ങൾക്ക്‌ മുൻപിൽ തുറന്ന് കാട്ടാൻ ശ്രമിച്ച അസംഖ്യം ക്രൂരമായ പീഡനങ്ങളുടെ കഥകൾ രാഷ്ട്രഭക്തരെന്നവകാശപ്പെടുന്നവർപോലും തിരസ്കരിച്ച് മുന്നേറിയപ്പോൾ ഒരുവംശം തന്നെ കണ്ണുനീർവറ്റി നിരാശയുടെ പോർക്കളത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ട് ദൈന്യതയുടെ മറവിലേക്ക് മാഞ്ഞു പോവുകയായിരുന്നു.

റോഹിൻഗ്യകൾക്കു വേണ്ടി കരയുന്നവരും , ലക്ഷദ്വീപ് കാശ്മീരാകുന്നെ എന്ന് പറയുന്ന നിഷ്പക്ഷത നടിക്കുന്ന മാനവികാവാദികളും ഒരിക്കലും ഈ കശ്‍മീർ എന്താണെന്ന് അറിഞ്ഞിട്ടേയില്ല … കാരണം അവരുടെ മതത്തിന്റെ അജണ്ട നടപ്പിലാക്കാനുള്ള ഒരു മുഖം മാത്രമാണ് ഈ നിഷ്പക്ഷത

Related Articles

Latest Articles