thapsi-pannu--kashmir-files
വിവേക് അഗ്നിഹോത്രി ചിത്രം ദി കശ്മീർ ഫയൽസിനെ പ്രശംസിച്ച് നടി തപ്‌സി പന്നു. ഇത്രയും ചെറിയൊരു സിനിമയ്ക്ക് ബോക്‌സ് ഓഫീസില്‍ ഇത്ര വലിയ തരംഗം തീര്‍ക്കാനാകുമെങ്കില്‍ അതൊരിക്കലും മോശം സിനിമയാകാന്‍ സാധ്യതയില്ലെന്നാണ് താരം പറഞ്ഞത്. വിവേക് അഗ്നിഹോത്രിയുടെ ക്ശ്മീര്‍ ഫയല്‍സ് എന്ന ചിത്രം ബോക്‌സ്ഓഫീസില്‍ മികച്ച പ്രതികരണം നേടി മുന്നോട്ട് പോകുന്നതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു തപ്‌സി ഇത്തരത്തിൽ പ്രതികരിച്ചത്.
താരത്തിന്റെ പ്രതികരണം ഇങ്ങനെയാണ്:
‘ സിനിമയുടെ കണക്കുകള്‍ ഞാന്‍ കാണുന്നുണ്ട്. ഇത്ര ചെറിയൊരു സിനിമയ്ക്ക് ബോക്‌സ് ഓഫീസില്‍ ഇത്ര വലിയ ചലനം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍, അതൊരിക്കലും ഒരു മോശം സിനിമ ആയിരിക്കില്ല. ആളുകളെ ലക്ഷ്യത്തേയും, അവരെന്താണ് ഉദ്ദേശിച്ചത് തുടങ്ങിയ കാര്യങ്ങളൊക്കെ നിങ്ങള്‍ക്ക് വേണമെങ്കില്‍ ചോദ്യം ചെയ്യാം. അതൊക്കെ വ്യക്തിപരമാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അതിനെ അനൂകൂലിക്കുകയോ, എതിര്‍ക്കുകയോ ചെയ്യാമെന്നും’ തപ്‌സി പറഞ്ഞു.
ആലിയ ഭട്ട് നായികയായെത്തിയ ഗംഗുഭായ് കത്യാവാഡി എന്ന ചിത്രത്തേയും തപ്‌സി പ്രശംസിച്ചു. ‘ ഗംഗുഭായിയിലൂടെ അത് സംഭവിച്ചു എന്നതില്‍ ഞാന്‍ അതീവ സന്തുഷ്ടയാണ്. സ്ത്രീകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ചിത്രങ്ങള്‍ മുന്നോട്ട് വരികയാണ്. 3000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. വലിയ സന്തോഷമുള്ള കാര്യമാണ്. വലിയ സൂപ്പര്‍താരങ്ങള്‍ക്ക് കിട്ടുന്ന പ്രാധാന്യം സ്ത്രീകേന്ദ്രീകൃതമായ സിനിമകള്‍ക്കും കിട്ടുന്നുണ്ടെന്നും’ തപ്‌സി പറഞ്ഞു.
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന് മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…