Friday, October 2, 2026

ടികെ വിനോദ് കുമാർ വിജിലന്‍സ് ഡയറക്ടർ; മനോജ് എബ്രഹാം ഇന്റലിജന്‍സ് എഡിജിപി, കേരളാ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി

തിരുവനന്തപുരം: കേരളാ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി. എംആര്‍ അജിത് കുമാറിന് പൊലീസ് ബറ്റാലിയന്റെ അധിക ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. മറ്റ് ഉദ്യോഗസ്ഥരുടെ ചുമതലയിലും മാറ്റങ്ങൾ വരുത്തി. ഡിജിപിയായി സ്ഥാനകയറ്റം ലഭിക്കുന്ന ടികെ വിനോദ് കുമാറിന് വിജിലന്‍സ് ഡയറക്ടറായാണ് നിയമനം ലഭിച്ചത്. മനോജ് എബ്രഹാം ഇന്റലിജന്‍സ് എഡിജിപിയാകും. ജയില്‍ മേധാവി സ്ഥാനത്തു നിന്നും കെ പത്മകുമാറിനെ മാറ്റി. പകരം ഫയര്‍ഫോഴ്‌സ് മേധാവിയാക്കി. ബല്‍റാം കുമാര്‍ ഉപാധ്യായ ആണ് പുതിയ ജയില്‍ മേധാവി.

കൊച്ചി കമ്മീഷണര്‍ സേതുരാമനെയും മാറ്റി. എ അക്ബര്‍ കൊച്ചി കമ്മീഷണറാകും. സേതുരാമന്‍ ഉത്തര മേഖല ഐജിയാകും. നേരത്തെ ഉത്തര മേഖല ഐജിയായിരുന്ന നീരജ് കുമാര്‍ ഗുപ്തക്ക് പൊലീസ് ആസ്ഥാനത്തെ ചുമതല നല്‍കി.

Related Articles

Latest Articles