Monday, May 20, 2024
spot_img

ഓയൂരിലെ തട്ടിക്കൊണ്ട് പോകൽ ! പ്രതികൾ വേറെയും കുട്ടികളെ ലക്ഷ്യമിട്ടിരുന്നു; നിർണ്ണായക നോട്ട്ബുക്ക് കണ്ടെത്തി പോലീസ് !

കൊല്ലം ഓയൂരിൽനിന്ന് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾ വേറെയും കുട്ടികളെയും തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടിരുന്നതായി സൂചന. ഇതിനായി പലയിടങ്ങളിലായി ഒറ്റയ്ക്കു സഞ്ചരിക്കുന്ന കുട്ടികളെ ഇവർ സ്ഥിരമായി നിരീക്ഷിച്ചിരുന്നതായും വിവരങ്ങൾ നോട്ട്ബുക്കിൽ കുറിച്ചു വച്ചിരുന്നതായും കണ്ടെത്തി. നിർണ്ണായകമായ ഈ നോട്ട്ബുക്ക് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നോട്ടുബുക്ക് പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്.

കുട്ടികളെ നിരന്തരം നിരീക്ഷിച്ച് കുട്ടികൾ പോകുന്ന സമയം, എവിടേക്കാണ് പോകുന്നത്, നടന്നാണോ പോകുന്നത് തുടങ്ങിയ വിവരങ്ങളാണ് നോട്ട്ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കുട്ടികളെ നിരന്തരം നിരീക്ഷിച്ചാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. ഏതൊക്കെ പ്രദേശങ്ങളിലാണ് പ്രതികൾ കുട്ടികളെ നോക്കിവച്ചിരുന്നതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾക്കായും പോലീസ് പരിശോധന നടത്തും.

പ്രതികളെ ഒറ്റയ്ക്കിരുത്തിയും ഒന്നിച്ചിരുത്തിയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. ഒന്നാംപ്രതി പത്മകുമാറിനെ 9 മണിക്കൂർ ചോദ്യം ചെയ്തു. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാനുള്ള തയ്യാറെടുപ്പിലാണ് നിലവിൽ കേസ് അന്വേഷിക്കുന്ന റൂറൽ ക്രൈംബ്രാഞ്ച് സംഘം. ചോദ്യം ചെയ്യൽ പൂർത്തിയായാൽ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുപ്പു നടത്തും .

Related Articles

Latest Articles