തിരുവനന്തപുരം: കോവളം കവികളുടെ പിന്മുറക്കാരി, കോവളം ആവാടുതറ തെക്കേവീട്ടില് ഗോമതി അമ്മ (87) അന്തരിച്ചു.
കോവളം കവികളായ അയ്യിപ്പിള്ള ആശാന്റെ രാമകഥാ പാട്ടും അയ്യന പിള്ള ആശാന്റെ ഭാരതം പാട്ടും ആലപിക്കുന്നതിലൂടെ പ്രശസ്തയായിരുന്നു ഗോമതി അമ്മ. കേരള ഫോക് ലോര് അക്കാദമിയുടെ പുരസ്കാരമുള്പ്പെടെ നിരവധി പുരസ്കാരങ്ങള് ലഭിച്ചിടുണ്ട്. ഭൗതികദേഹം വൈകിട്ട് മൂന്ന് വരെ നേമത്തെ വീട്ടില് പൊതുദര്ശനത്തിനു വയ്ക്കും. ശവസംസ്കാരം വൈകീട്ട് നാലിന് കുടുംബ വീടായ കോവളത്തെ തെക്കേവീട്ടില് നടക്കും.
എഴുത്തച്ഛന് ഒന്നര നൂറ്റാണ്ടുമുമ്പ് രാമായണകാവ്യമെഴുതിയവരാണ് കോവളം കവികളെന്ന പേരില് പ്രശസ്തരായ അയ്യിപ്പിള്ള ആശാനും അയ്യിനിപ്പിള്ള ആശാനും. ജ്യേഷ്ഠകവി അയ്യിപ്പിള്ള ആശാന് രചിച്ചതാണ് രാമകഥപ്പാട്ട്. സഹോദരനായ അയ്യിനിപ്പിള്ള ആശാന്റേതാണ് വ്യാസമഹാഭാരതം ഇതിവൃത്തമാക്കി രചിച്ച ഭാരതം പാട്ട്. എ ഡി 14-ാം നൂറ്റാണ്ടിലാണ് രാമകഥപ്പാട്ടിന്റെയും ഭാരതം പാട്ടിന്റെയും രചനാകാലം എന്നാണ് ഭാഷാഗവേഷകർ പറയുന്നത്.
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…