Tuesday, October 6, 2026

കോവളം കവികളുടെ പിന്മുറക്കാരി, ഗോമതിയമ്മ നിര്യാതയായി

തിരുവനന്തപുരം: കോവളം കവികളുടെ പിന്മുറക്കാരി, കോവളം ആവാടുതറ തെക്കേവീട്ടില്‍ ഗോമതി അമ്മ (87) അന്തരിച്ചു.

കോവളം കവികളായ അയ്യിപ്പിള്ള ആശാന്റെ രാമകഥാ പാട്ടും അയ്യന പിള്ള ആശാന്റെ ഭാരതം പാട്ടും ആലപിക്കുന്നതിലൂടെ പ്രശസ്തയായിരുന്നു ഗോമതി അമ്മ. കേരള ഫോക് ലോര്‍ അക്കാദമിയുടെ പുരസ്‌കാരമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിടുണ്ട്. ഭൗതികദേഹം വൈകിട്ട് മൂന്ന് വരെ നേമത്തെ വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ശവസംസ്‌കാരം വൈകീട്ട് നാലിന് കുടുംബ വീടായ കോവളത്തെ തെക്കേവീട്ടില്‍ നടക്കും.

എഴുത്തച്ഛന് ഒന്നര നൂറ്റാണ്ടുമുമ്പ് രാമായണകാവ്യമെഴുതിയവരാണ് കോവളം കവികളെന്ന പേരില്‍ പ്രശസ്തരായ അയ്യിപ്പിള്ള ആശാനും അയ്യിനിപ്പിള്ള ആശാനും. ജ്യേഷ്ഠകവി അയ്യിപ്പിള്ള ആശാന്‍ രചിച്ചതാണ് രാമകഥപ്പാട്ട്. സഹോദരനായ അയ്യിനിപ്പിള്ള ആശാന്റേതാണ് വ്യാസമഹാഭാരതം ഇതിവൃത്തമാക്കി രചിച്ച ഭാരതം പാട്ട്. എ ഡി 14-ാം നൂറ്റാണ്ടിലാണ് രാമകഥപ്പാട്ടിന്റെയും ഭാരതം പാട്ടിന്റെയും രചനാകാലം എന്നാണ് ഭാഷാഗവേഷകർ പറയുന്നത്.

Related Articles

Latest Articles