തിരുവനന്തപുരം: രാജ്ഭവനിൽ വീണ്ടും പ്രഭാഷണം.കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവd ഡോ. വി. അനന്ത നാഗേശ്വരന്‍ ഈ മാസം പതിനേഴിന് രാജ്ഭവനിൽ പ്രാഭാഷാണം നടത്തും.’ആഗോള സാമ്പത്തിക നിലവാരം ഇന്ത്യയുടെ വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തിലാണ് പ്രഭാഷണം .ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അധ്യക്ഷത വഹിക്കും.ഉല്‍പാദന മേഖലയിലും ഐ.ടി. മേഖലയിലും അസാധാരണമായ വളര്‍ച്ചയാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഭാരതം കൈവരിച്ചത്. ആഗോള സാമ്പത്തിക മേഖലയില്‍ ഇന്ന് ഇന്ത്യ എണ്ണപ്പെട്ട ശക്തിയാണെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. ജി.ഡി.പി. അടിസ്ഥാനപ്പെടുത്തി ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ നമ്മുടെ രാജ്യത്തിന്റെ സാധ്യതകളെയും നേരിടേണ്ടതായ വെല്ലുവിളികളെയും കുറിച്ച് ഡോ. അനന്ത നാഗേശ്വരന്‍ സംസാരിക്കും.
അതേസമയം ഓപ്പറേഷൻ സിന്ദൂർ വിഷയത്തിൽ ആർ എസ് എസ് സൈദ്ധാന്തികൻ ഗുരു മൂർത്തിയുടെ പ്രഭാഷണം സംഘടിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോൾ രാജ്ഭവൻ വീണ്ടും അടുത്ത പ്രഭാഷണത്തിന് വേദിയാകുന്നത് .ഓപ്പറേഷൻ സിന്ദൂർ രാജ്യാന്തരതലത്തിൽ ഇന്ത്യ പ്രചാരണവിഷയമാക്കുന്നതിന്റെ ചുവടുപിടിച്ച് രാജ്ഭവനിലും പ്രഭാഷണപരമ്പര സംഘടിപ്പിച്ച് വരുകയാണ് ഇപ്പോൾ .എന്നാൽ ദേശീയതലത്തിൽ പ്രാധാന്യമുള്ള വിഷയങ്ങളിൽ പ്രഭാഷണപരമ്പര സംഘടിപ്പിക്കണമെന്നത് ഗവർണർ വിശ്വനാഥ് ആർലേക്കറുടെ താത്പര്യമാണ്.

